മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് മഞ്ജു പത്രോസ്, പലപ്പോഴും സൈബർ അക്രമങ്ങൾക്ക് ഇരയാകേണ്ടി വന്ന ഒരു താരം കൂടിയാണ് മഞ്ജു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി.
പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇപ്പോഴിതാ ബിഗ്‌ബോസിൽ നിന്നും പുറത്തെതിയതിനു പിന്നാലെ താൻ നേരിട്ട ചില അനുഭവങ്ങൾ പറയുകയാണ് താരം, ബിഗ് ബോസില്‍ നിങ്ങള്‍ കണ്ട പൊട്ടിത്തെറികള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് മഞ്ജു പറയുമ്പോള്‍ എനിക്ക് വിഷമമായത് ചില സൗഹൃദങ്ങളെ കുറിച്ച് വന്ന കമന്റുകള്‍ കണ്ടപ്പോഴാണെന്ന് പറയുന്നു.
കൊച്ച് അനിയന്റെ പ്രായമല്ലേ ഉള്ളുവെന്ന് കൂടി പറഞ്ഞപ്പോള്‍ അത്രയും അരാജകത്വമാണ് ഇവിടെ എന്ന് മഞ്ജു സൂചിപ്പിച്ചു. അതെങ്ങനെ റീലേറ്റ് ചെയ്യാന്‍ പറ്റുന്നു എന്ന് എനിക്ക് അറിയില്ല. ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെ ഉള്ളത്. എനിക്കത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. അതിലൊരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളത് കൊണ്ടാവും.
എന്നാലും എനിക്കങ്ങനൊരു അട്രാക്ഷന്‍ തോന്നിയാല്‍ തന്നെ അത് ഇത്തിരി ഇല്ലാത്ത പൊടി കൊച്ചിനോട് ആവുമോ? അവന് പത്ത് ഇരുപത്തിമൂന്ന് വയസേ ഉള്ളു. എനിക്ക് മുപ്പത്തിയൊന്‍പത് വയസായി. എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്, ഷാജി ചേട്ടനുണ്ട്, അവരോടൊന്നും തോന്നാത്ത എന്ത് അട്രാക്ഷനാണ് എനിക്ക് ആ കൊച്ചിനോട് തോന്നാനുള്ളതെന്ന് മഞ്ജു ചോദിക്കുന്നു.