സിനിമ തരങ്ങൾക്ക് സോഷ്യൽ മീഡിയകളിൽ സൈബർ അക്രമണങ്ങൾ ഏൽക്കാറുള്ളത് പതിവാണ്. അതിനുള്ള തക്കതായ മറുപടിയും താരങ്ങൾ നൽകാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് കസ്തൂരി ശങ്കറിന്റെ മറുപടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് കസ്തൂരി ശങ്കർ.എന്നാൽ താരം തന്റെ ഭർത്താവിനെയോ കുഞ്ഞുങ്ങളെയോ ഇതേവരെ പൊതു ഇടങ്ങളിൽ കസ്തൂരി പരിചയപ്പെടുത്തിയിട്ടില്ല. ഇതെപ്പറ്റിയാണ് ട്വിറ്ററിൽ ഒരാളുടെ കമ്മെന്റ് വരുന്നത്.
കമ്മെന്റ് ഇങ്ങനെ ആയിരുന്നു. കമ്മെന്റ് ഒരു ചോദ്യ രൂപത്തിലാണ് എത്തിയത്. പൊതുവായി പറഞ്ഞാൽ ഒട്ടുമിക്ക സെലിബ്രിറ്റികളും അവരുടെ പങ്കാളിയെ ലോകത്തിന് മുൻപിൽ അധികം പരിചയപ്പെടുത്താറില്ല.
അതിന് എന്തെങ്കിലും കാരണമുണ്ടോ. മറുപടിയായി നടി നൽകിയത് വാ അടപ്പിക്കുന്ന രീതിയിൽ ഉള്ളത് ആയിരുന്നു. അത് ഇങ്ങനെ,കൊച്ചു കുട്ടികളെ പോലും ഞരമ്പന്മാർ വെറുതെ വിടാതിരിക്കുമ്പോൾ എന്തിനാണ് ഞാൻ എന്റെ കുടുംബത്തെ കുറിച്ച് വ്യക്തമാക്കുന്നത്? എന്റെ പങ്കാളിയുടെ വിവരങ്ങൾ അറിഞ്ഞിട്ട് നിങ്ങൾ എനിക്ക് റേഷൻ കാർഡ് ഉണ്ടാക്കിത്തരുവാൻ പോകുവാണോ? എന്റെ സ്വകാര്യജീവിതം എന്റേത് മാത്രമാണ്. അത് ഒരു പ്രദർശനവസ്തുവല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവരെ കുറിച്ചറിയാം. മറ്റുള്ളവർ എന്തിന് അതറിയണം.