
വ്ലോഗറായും യൂട്യൂബറായും പേരെടുത്ത സുജിത്ത് ഭക്തനും ഭാര്യ ശ്വേത ഭക്തനും സൈബർ സദാചാര ചേട്ടൻമാരുടെ അ റ്റാക്കിൽ ഒടുവിൽ പൊറുതിമു ട്ടി. ശ്വേതയുടെ തടി ചൂണ്ടിക്കാട്ടി കമന്റുകൾ ശരം പോലെ എയ്തു കൂട്ടി ഈ സൈബർ വെട്ടുകിളിക്കൂട്ടം. റോഡ് റോളറെന്നും, സെപ്റ്റിക് ടാങ്കെന്നും, ആനയെന്നും വരെ വിളിച്ച് സോഷ്യൽ മീഡിയയിലെ കൂട്ടം തങ്ങളുടെ ‘തനിസ്വരൂപം’ കാണിച്ചു. വികലമായ ഇത്തരം മനസുള്ളവരെ അവഗണിക്കാറാണ് പതിവെങ്കിലും ചിലതെങ്കിലും മനസിനെ വേദനിപ്പിക്കുന്നുവെന്ന് തുറന്നു പറയുകയാണ് സുജിത്ത് ഭക്തൻ. വിവാഹം കഴിഞ്ഞിട്ട് വർഷം നാലാകുന്നു. ഞാനെന്റെ ജീവിതത്തിലേക്ക് നോക്കിയാൽ, എന്റെയും ശ്വേതയുടേയും ലോകത്ത് സന്തോഷങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.
പക്ഷേ ഈ കഴിഞ്ഞ നാലു വർഷം ഞങ്ങൾ നേരിട്ട സൈബർ അ റ്റാക്കുകൾ, ബു ള്ളിയിങ്ങുകൾ അത് എത്രമാത്രം വലുതാണെന്ന് അതില്‍ ചിലതെങ്കിലും ഉണ്ടാക്കുന്ന മാനസിക വി ഷയമങ്ങൾ എത്രയെന്ന്… അത് എനിക്കും ശ്വേതയ്ക്കും മാത്രമേ അറിയൂ. അല്ലെങ്കിലും മനുഷ്യന്റെ വായമൂടി കെട്ടാനാകില്ലല്ലോ.– സുജിത്ത് പറഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യനാളുകളില്‍ കേട്ടത് സുജിത്തിന് ശ്വേതയേക്കാളും നല്ല പെണ്ണിനെ കിട്ടുമെന്നാണ്. തുടക്കത്തിൽ ശ്വേതയും വല്ലാതെ വിഷമിച്ചു. യൂ ട്യൂബ് പോലുള്ള ഒരു തുറന്ന മാധ്യമത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇങ്ങനെയുള്ള നെഗറ്റീവ് കമന്റുകൾ നമ്മൾ സ്വാഭാവികമായും പ്രതീക്ഷിക്കും. ആരോഗ്യകരമായ വിമർശനങ്ങൾ ഞാന്‍ സ്വാഗതം ചെയ്യാറുമുണ്ട്.

ഞാൻ പോസ്റ്റ് ചെയ്യുന്ന കണ്ടന്റിനെ കുറിച്ചോ വിഡിയോയെ കുറിച്ചോ എതിരഭിപ്രായം ഉണ്ടെങ്കിൽ ധൈര്യമായി തുറന്നുപറയാം. പക്ഷേ… പരാമർശങ്ങൾ വ്യക്തിപരമാകുമ്പോൾ വല്ലാതെ വി ഷമമുണ്ടാകും. തുടക്കത്തിൽ സൈബർ സെല്ലിലൊക്കെ ബോഡി പരാതി നൽകിയിരുന്നു. പക്ഷേ അതിൽ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകില്ല എന്നതു കൊണ്ടും പിന്നാലെ പോകാൻ നേരമില്ലാത്തതു കൊണ്ടും അതിനു പുറകേ പോയില്ല. വിവാഹം കഴിഞ്ഞ് അധികം ആകും മുന്നേ ശ്വേതയും പ്രത്യേകം ഒരു യൂട്യൂബ് ചാനൽ സ്റ്റാർട്ട് ചെയ്തിരുന്നു. വി മർശനങ്ങൾ പരിധി വിട്ടപ്പോൾ കുറേനാളത്തേക്ക് വിഡിയോ പോലും പോസ്റ്റ് ചെയ്യാതായി. വിഡിയോയിൽ പ്രത്യക്ഷപ്പെടാന്‍ പോലും മടിച്ചു.
ഇത്തരക്കാരെ പാടെ അവഗണിച്ച് വീണ്ടും എത്തുമ്പോഴും മനോഭാവങ്ങളിൽ മാറ്റം വന്നിട്ടില്ല. എനിക്കറിയാം എന്റെ ഭാര്യയ്ക്ക് തടിയുണ്ട്. എന്റെ ഭാര്യയ്ക്ക് വണ്ണമുണ്ട്. എനിക്കും അത്യാവശ്യം കുടവയറൊക്കെയുണ്ട്. എന്റെ വീട്ടിൽ എല്ലാവർക്കും വണ്ണമുണ്ട്. അത് ഞാൻ സഹിച്ചാൽ പോരേ. ശ്വേതയുടെ തടിയെ കുറിച്ച് പറയുന്നവർ അറിയുന്നുണ്ടോ? ശ്വേതയ്ക്ക് തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ഉണ്ട്. പ്രസവം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് ആ പ്രശ്നം തലപൊക്കിയത്. അത് നിയന്ത്രിക്കാൻ മരുന്നുകൾ കഴിക്കുന്നുമുണ്ട്. ശ്വേത തടി കുറച്ചില്ലെങ്കിൽ സിസേറിയൻ ആയിപ്പോകും എന്ന് പറഞ്ഞവർ വരെയുണ്ട്.

സുഖപ്രസവത്തിനൊടുവിലാണ് ഞങ്ങൾക്ക് ഋഷിയെ കിട്ടിയത്. തടി ഇല്ലാത്തവർക്കും ഇവിടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഫുൾടൈം ജിമ്മും ബോഡിയും ഫിറ്റാക്കി നടക്കുന്നവർക്ക് ഹാര്‍ട്ട് അറ്റാക്ക് വരുന്നില്ലേ? നിങ്ങളെ എന്താണ് ബുദ്ധിമുട്ടിക്കുന്നത്. ഒരു പെണ്ണിന് പ്രസവശേഷം ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ എന്തെന്ന് മനസിലാക്കാനുള്ള പാകതയും പക്വതയും പോലും നിങ്ങൾക്കില്ലെങ്കിൽ ഗെറ്റ് വെൽസൂണ് എന്നേ പറയാനുള്ളൂ. ഇനി അതും മനസിലാകുന്നില്ലെങ്കിൽ അവരവരുടെ അമ്മമാരിലേക്കും പെങ്ങൻമാരിലേക്കും നോക്കൂ. പെണ്ണിന്റെ മാറ്റങ്ങൾ എന്തൊക്കെയെന്നുള്ള പാഠങ്ങൾ നിങ്ങൾക്ക് അവിടെ നിന്ന് ലഭിക്കും. സുജിത്ത് പറഞ്ഞു.
