എന്റെ പ്രിയപ്പെട്ട പെൺകുട്ടികൾ; ചിത്രം പങ്കുവെച്ച് ചിപ്പി രഞ്ജിത്ത്

മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ ആയി ചലച്ചിത്രരംഗത്തെത്തി. നിരവധി അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ്‌ നേടി. കുറെ അധികം സിനിമകളിൽ നായികയായും സഹനടിയായും ചിപ്പി അഭിനയിച്ചു.

ടെലിവിഷൻ സീരിയലുകളിൽ സജീവ സാന്നിധ്യം ആണ്. ചലച്ചിത്ര നിർമ്മാതാവായ ഭർത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷൻസിന്റെ ബാനറിൽ ചില സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.താരത്തിന് ഒരു മകളാണ് ഉള്ളത്.അവന്തിക എന്നാണ് പേര്.ഇപ്പോഴിതാ സാന്ത്വനം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു അമ്മയായി ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്ക്രീനിലെത്തുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവരുന്ന രീതിയിലാണ് താരത്തിന്റെ അഭിനയം.

ghk

ശ്രീദേവിയുടെ ഭർത്താവ് ബാലനെയാണ് രാജീവ് പരമേശ്വരൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സാന്ത്വനം പരമ്പരയുടെ സെറ്റിൽ നിന്നും ഉള്ള ചില ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ അങ്ങനെ സജീവമാല്ലായിരുന്ന തരം സീരിയലിൽ വന്നതോടെ ഇടയ്ക്ക്. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മകൾക്ക് ഒപ്പം സീരിയലിൽ പ്രവർത്തിക്കുന്ന പ്രിയപെട്ടവരെയും ചേർത്ത് പിടിച്ചുകൊണ്ടാണ് ചിപ്പിയുടെ ഫോട്ടോ. എന്റെ പ്രിയപ്പെട്ട പെൺകുട്ടികൾ എന്ന ക്യാപ്‌ഷൻ നൽകിയിരിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

125410568 210984487043949 3871613204256056495 n
Previous articleഅര്‍ച്ചന തനിച്ചായി; ദീപാവലിയും പിറന്നാളാഘോഷവും പിന്നാലെ ദുരന്തവും; അച്ഛനും അമ്മയും ചേട്ടനും ഇനിയില്ല
Next article‘ഇതു മറ്റേതു തന്നെ, ‘ലെസ്ബ്’ മരിക്കുമ്പോൾ രണ്ടാളും കൈകോർത്തു പിടിച്ചിരുന്നു; വൈറലായി കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here