എന്റെ പൊന്നോമനയ്ക്ക് ഒന്നാം പിറന്നാൾ… മകൾക്കൊപ്പമുള്ള സ്നേഹനിമിഷം പങ്കിട്ട് ഭാമ.!

Bhamaa 2

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലെ സത്യ ഭാമ എന്ന കഥാപാത്രം ഭാമയുടെ കരിയറിൽ തന്നെ വൻ ബ്രേക്ക് സമ്മാനിച്ചിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി ഉയർന്നിരുന്നു.

പിന്നീട് മലയാള സിനിമയിലെ നായിക സ്ഥാനത്തേയ്ക്കുളള താരത്തിന്റെ വളർച്ച വളരെ വേഗത്തിലുളളതായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു. 2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം നടന്നത്. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. എറണാകുളം സ്വദേശിയും വിദേശ മലയാളിയുമായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് അന്ന് ഭാമ പറഞ്ഞിരുന്നു.

bhama 2

ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹപാഠി കൂടിയായിരുന്നു അരുൺ. കഴിഞ്ഞ വർഷമാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന വിവരം ഭാമ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്ന് പലതവണ ആരാധകർ താരത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന്, അടുത്തിടെ മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ ഭാമ പങ്കുവച്ചിരുന്നു. പക്ഷേ, വീഡിയോയിലും മകളുടെ മുഖം വ്യക്തമായിരുന്നില്ല. ഇപ്പോഴിതാ മകളുടെ ആദ്യ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങി ഭാമ. ബെർത്ത്ഡേയ്ക്ക് മുൻപായി മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഭാമ. എന്റെ ബേബി ഗേളിന് ഒരു വയസ് തികയുന്നുവെന്നാണ് വീഡിയോയ്ക്കൊപ്പം ഭാമ കുറിച്ചത്.

rjty

ഒരു വർഷം കടന്നുപോയത് അറിഞ്ഞില്ലെന്നാണ് ഭാമ മകളെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത്. എന്റെ മകൾക്ക് ഒരു വയസ്’ എന്നാണ് മകൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ഭാമ കുറിച്ചത്. എന്നാൽ മകളുടെ ചിത്രം ഭാമ പങ്കുവെച്ചിട്ടില്ല. പിറന്നാൾ ആഘോഷശേഷം പങ്കിടാം എന്നാണ് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ഭാമ കുറിച്ചത്. സംവൃത സുനിൽ, സരയൂ മോഹൻ, രാധിക അടക്കം നിരവധി താരങ്ങൾ ഭാമയുടെ മകൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

Previous articleസുദർശനയെ നെഞ്ചോട് ചേർത്ത് തലോടി സൗഭാഗ്യയും അർജുനും; വീഡിയോ
Next articleഅപ്സരസിനെ പോലെ സാരിയിൽ നടി സഞ്ചിത ഷെട്ടി.! ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here