എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്; രഹനാ ഫാത്തിമ

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസം രഹ്നയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു. സ്വന്തം ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ചു എന്ന കേസിനെ തുടര്‍ന്ന് രഹ്ന ഇപ്പോള്‍ താമസിക്കുന്ന കമ്പനി കോട്ടേഴ്‌സ് ഒഴിയണമെന്ന് ബിഎസ്എന്‍എല്‍ നിരവധി കത്തുകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

രഹ്ന ഫാത്തിമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം; എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാര്‍,അച്ഛന്‍,കുട്ടികള്‍ അടക്കം താമസിക്കാന്‍ 3ബെഡ്‌റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്.അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്‌ലോര്‍ ആണ് അഭികാമ്യം.(Rent മാക്‌സിമം 15k)12വര്‍ഷമായി താമസിച്ചു വന്നിരുന്ന bsnl കോര്‍ട്ടേഴ്‌സ് ഒഴിയാന്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്.

ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സര്‍ക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്.വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നല്‍കാനാകൂ.അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാന്‍ കഴിയില്ല.എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്‌റോഫില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.

Previous articleകിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് പ്രിയാ വാര്യർ..! വൈറൽ ഫോട്ടോസ്
Next articleനടുറോഡില്‍ ചീങ്കണ്ണിക്ക് മുന്നില്‍പ്പെട്ട് യാത്രക്കാരന്‍; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here