
ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്കീഴടക്കിയ താരമാണ് സൗഭാഗ്യ. അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്. നടി താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.
2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്. സൗഭാഗ്യ വെങ്കിടേഷ് അമ്മയായ സാന്തോഷം നടിയും നർത്തകിയുമായ താര കല്യാൺ പങ്കുവെച്ചിരുന്നു. സൗഭാഗ്യസൗഭാഗ്യ വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് പെൺകുഞ്ഞ് ആണ് പിറന്നത്. അച്ഛനായ വിവരം ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് അർജുന് അറിയിച്ചു.

കുഞ്ഞിനെ കയ്യിലെടുത്തുള്ള ചിത്രവും അർജുൻ വെച്ചിരുന്നു. അതുപോലെ തന്നെ മകളുടെ ആദ്യചിത്രവും സുദർശന എന്ന പേര് നൽകിയ വിവരവും താരങ്ങൾ പങ്കുവെച്ചു. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആണ് ഇപ്പോൾ കൂടുതലായും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. അതെല്ലാം തന്നെ കൂടുതൽ സ്വീകാര്യത നേടുന്നുമുണ്ട്.
ഇപ്പോഴിതാ വൈറൽ ആകുന്നത് അർജുന് പങ്കുവെച്ച വീഡിയോ ആണ്. മകൾക്കൊപ്പം കിടിലൻ ഡാൻസ് കളിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളെ ചേർത്ത് പിടിച്ച് വളരെ സൂക്ഷ്മതയോടെ കളിക്കുന്നു. എന്റെ കണ്ണിലെ കൃഷ്ണമണി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.