തന്റേതായ അവതരണശൈലിയിലൂടെ മലയാളി പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയ ജോക്കിയില്‍ തുടങ്ങി പിന്നീടു ടെലിവിഷനിലെ അവതാരകയായി മാറിയ അശ്വതിക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ അശ്വതി പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയ ലോകത്തു ശ്രദ്ധേയമാകുന്നത്. മമ്മൂക്കയോടൊപ്പമുള്ള സെൽഫിയും അതിന്റെ കുറിപ്പുമാണ് ആരാധകർ ഏറ്റെടിത്തിരിക്കുന്നത്. “എന്നെ കണ്ടതും ഒരു സെൽഫി എടുക്കണമെന്ന് ഒരേ നിർബന്ധം. കുറെ കാലത്തെ ആഗ്രഹം ആണത്രേ. പിന്നെ ഞാനായിട്ട് എതിര് പറഞ്ഞില്ല !” എന്ന് മമ്മൂക്ക’ എന്നായിരുന്നു ആ രസകരമായ കുറിപ്പ്. നിരവധി ആരാധകരാണ് ചിത്രത്തിന് കമ്മന്റുമായി എത്തിയിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
“എന്നെ കണ്ടതും ഒരു സെൽഫി എടുക്കണമെന്ന് ഒരേ നിർബന്ധം. കുറെ കാലത്തെ ആഗ്രഹം ആണത്രേ. പിന്നെ ഞാനായിട്ട് എതിർത്തില്ല !” (എന്ന് മമ്മൂക്ക)