അഭിനേത്രിയും, നർത്തകിയും ബിഗ് ബോസ് താരവുമായ വീണ നായരുടെ സോഷ്യൽ മീഡിയ കുറിപ്പ് വൈറൽ ആകുന്നു. ചിരി ദിനത്തോടനുബന്ധിച്ചു താരം കുറിച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മുൻപും താരത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പുകൾ വൈറൽ ആയിട്ടുണ്ട്. ഇപ്പോൾ അമ്മായിഅമ്മയെ കുറിച്ചാണ് താരം വാചാലയായത്.
മുൻപ് താരത്തിന്റെ അമ്മയെ കുറിച്ചെഴുതിയ വൈകാരിക കുറിപ്പുകൾ വൈറൽ ആയിട്ടുണ്ട്. അന്നും അമ്മായി അമ്മയെ കുറിച്ച് താരം പ്രതിപാദിച്ചിരുന്നു. ബിഗ് ബോസിൽ എത്തിയ ശേഷം താരം ചില തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു. അന്നും സുമ അമ്മയെ കുറിച്ച് താരം വാചാലയായിരുന്നു.
” എന്റെ സുമ അമ്മ. എന്നെ ഈ ലോകത്തു ഏറ്റവും നന്നായി മനസിലാക്കുന്ന ഒരാൾ. എന്റെ ലതികമ്മ പോയപ്പം ഈ കൈയിൽ ഏൽപ്പിച്ചിട്ട പോയത്. എന്റെ, എന്റെ കണ്ണേട്ടന്റെ, സേതുകുഞ്ഞിന്ടെ, മീനുകുട്ടയീടെ അമ്മ. ഞങ്ങടെ അമ്മ. അമ്പാടീടെ അമ്മൂമ്മ. ഭൈമിഅച്ഛന്റെ സുമി. ലോക ചിരിദിനമായ ഇന്ന്ഈ മുഖത്തെ ചിരി ആണ് മനസിന് സന്തോഷം നൽകുന്നത്. ഭൈമിഅച്ഛന്റെ ക്യാമറ കണ്ണുകളിലൂടെ കൂടുതൽ സുന്ദരി ആയിരിക്കുന്നു ഞങ്ങടെ അമ്മ. “ഇപ്പം നമ്മൾ നേരിടുന്ന എല്ലാ വിഷമങ്ങളും മാറി വീണ്ടും ലോകം പഴയപോലെ ആയി മാറട്ടേയ്, എല്ലാവർക്കും എന്നും ചിരിച്ചു സന്തോഷമായി ഇരിക്കാനും ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും പ്രാർഥിക്കുന്നു”, എന്നാണ് വീണ ഇൻസ്റ്റയിൽ കുറിച്ചത്.