സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ് ചെയ്തവര്‍ക്കെതിരെ തുറന്നടിച്ച് നടി ശ്രിന്ദ. താന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ലഭിച്ച മോശം കമന്റുകള്‍ക്കെതിരെയാണ് താരം രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് അവസാനിപ്പിച്ചേ മതിയാകൂവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരം ആഭാസ കമന്റുകള്‍ സഹിക്കാനാകില്ലെന്നും താരം പറഞ്ഞു.
ഇത് ശരിയല്ല. ഇതുപോലെ സംസാരിക്കുന്നത് ശരിയല്ല. ഞാന്‍ എന്ത് ധരിക്കണമെന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ പ്രൊഫെെലില്‍ മോശം ഭാഷയിലൂടെ സംസാരിക്കുന്നതും അശ്ലീലത പ്രചരിപ്പിക്കുന്നതും നിങ്ങളാണ്. ഇത് ഇനിയൊട്ടും സഹിക്കാനാകില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ ശ്രിന്ദ പറഞ്ഞു.
ക്രിയാത്മതയും അഭിപ്രായവും നിലപാടുകളും അറിവുമെല്ലാം പങ്കുവയ്ക്കാനുള്ള ഇടമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ കുറേ ആളുകള്‍ വെറുപ്പും നെഗറ്റിവിറ്റിയും പ്രചരിപ്പിക്കുന്നുവെന്നും താരം പറഞ്ഞു. പൊതുവെ ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാന്‍ പോകാറില്ല, അത്തരക്കാര്‍ ശ്രദ്ധ കിട്ടാന്‍ ചെയ്യുന്നതാണെന്ന് അറിയാം. പക്ഷെ ഇത്തവണ പ്രതികരിക്കാന്‍ കാരണം മോശം കമന്റ് ചെയ്തയാളൊരു കുട്ടിയാണെന്നതിനാലായിരുന്നു.
ഈ വ്യക്തി, അവന്റെ പ്രൊഫെെലില്‍ നിന്നും തോന്നുന്നതൊരു കുട്ടിയാണെന്നാണ്, വളരെ മോശമായ കമന്റുകളാണ് ചെയ്തിരിക്കുന്നത്. തനിക്കിത് മതിയായി. അശ്ലീലമായ മാറിയിരിക്കുകയാണെന്നും താരം പറഞ്ഞു. അതേസമയം തനിക്കു വേണ്ടി സംസാരിച്ചയാള്‍ക്ക് താരം നന്ദി പറയുകയും ചെയ്തു.
തന്റെ പ്രൊഫെെലില്‍ ഇത്തരം സംഭവങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് താരം വ്യക്തമാക്കി. മോശം കമന്റ് ചെയ്തയാളെ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരാധകര്‍ സഹായിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചു.
We use cookies to ensure that we give you the best experience on our website. If you continue to use this site we will assume that you are happy with it.Ok