ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലേക്ക് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന തിരികെ എത്തിയത്. ലോക്ക് ഡൗണായതോടെ വീട്ടില്‍ ആയ നടി ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരുമായി ഫേസ്ബുക്ക് ലൈവിലൂടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. സിനിമ ജീവതത്തെ കുറിച്ചും മറ്റും നടി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.
ഒട്ടും മെലോഡ്രാമയില്ലാതെ കൂളായി അഭിനയിച്ച സിനിമയാണ് വരനെ ആവശ്യമുണ്ട് എന്ന് താരം പറയുന്നു. ഡിജിറ്റലിലേക്കുള്ള മാറ്റവുമായി ആദ്യം പൊരുത്തപ്പെടാന്‍ അല്‍പം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് വളരെ ആസ്വദിച്ചാണ് താന്‍ ചിത്രം ചെയ്തതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. തേന്‍മാവിന്‍ കൊമ്പത്ത് താന്‍ മലയാളത്തില്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രമായിരുന്നു. അപരന്‍, ഇന്നലെ, മണിച്ചിത്രത്താഴ്, കാണാമറയത്ത് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇഷ്ടമാണെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി താരം വെളിപ്പെടുത്തി.
‘ലാലേട്ടനൊപ്പം‘ അഭിനയിക്കുമോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. തീര്‍ച്ചയായും അഭിനയിക്കാം, പക്ഷേ അവര്‍ കൂടി വിചാരിക്കണം. ആരാധകര്‍ ഇങ്ങനെയൊരു ആവശ്യം പറഞ്ഞതായി താന്‍ ഫോണ്‍ വിളിച്ച് അറിയക്കാമെന്നും ശോഭന പറഞ്ഞു. മമ്മൂട്ടി വളരെ ജനുവിനായ ആളാണ്. സീനിയറായതിനാല്‍ അല്‍പം അകലം പാലിച്ചാണ് നില്‍ക്കാറുള്ളതെന്നും ലാല്‍ നല്ല സുഹൃത്താണെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
തിലകനാണ് തന്റെ ഇഷ്ടതാരമെന്നും ഭരതനാണ് ഏറെ ഇഷ്ടപ്പെട്ട സംവിധായകനെന്നും ശോഭന പറഞ്ഞു. രണ്ട് സിനിമകളാണ് അദ്ദേഹത്തിനൊപ്പം ചെയ്തത്. കരുതലോടെയാണ് തന്നോട് പെരുമാറിയിട്ടുള്ളതെന്നും താരം ഓര്‍ത്തെടുത്തു. നൃത്തത്തെ കുറിച്ചും ഇര്‍ഫാന്‍ഖാനെ കുറിച്ചും താരം ആരാധകരുമായി സംസാരിച്ചു. ഇര്‍ഫാനുമൊത്ത് ‘ അപ്നാ ആസ്മാന്‍’ എന്ന ചിത്രമാണ് ശോഭന ചെയ്തത്.