കളിയും ചിരിയുമൊക്കെയായി നിരവധി കുട്ടികുറുമ്പന്മാരെ സോഷ്യൽ മീഡിയ നമുക്ക് പരിചയപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വളരെ നന്നായി ക്രിക്കറ്റ് കളിക്കുന്ന ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്.
തനിക്ക് നേരെ വരുന്ന പന്തുകളെയെല്ലാം വളരെ അനായാസം നേരിടുകയാണ് ഈ കൊച്ചുമിടുക്കൻ. കുട്ടിയുടെ ഷോട്ടുകൾ കണ്ട് കുഞ്ഞിന്റെ പിറകിൽ ഇരിക്കുന്ന അച്ഛൻ വളരെ അത്ഭുതത്തോടെ കുഞ്ഞിനെ നോക്കിയിരിക്കുന്നതും ചിത്രങ്ങളിൽ കാണുന്നുണ്ട്.
അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മികച്ച പ്രതികരണങ്ങളാണ് ഈ കൊച്ചുമിടുക്കന് ലഭിക്കുന്നത്. ബാറ്റിംഗ് രീതിയെ പ്രശംസിച്ചും ടൈമിങ്ങിനെ പ്രശംസിച്ചുമൊക്കെ നിരവധിപ്പേർ എത്തുന്നുണ്ട്. ഈ കുഞ്ഞ് നാളെയുടെ വാഗ്ദാനം ആണെന്നും ഇവൻ മികച്ച ക്രിക്കറ്റ് കളിക്കാരനായി മാറുമെന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്.