കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തിന്റെ ഞെട്ടലീലാണ് സിനിമാലോകം. നിരവധി താരങ്ങളാണ് ആ ദരാജ്ഞലികൾ അർപ്പിച്ചത്. തനിക്ക് നഷ്ടപ്പെട്ടത് ഒരു കുഞ്ഞനുജനെയാണെന്നാണ് പുനീത് രാജ്‌കുമാറിന്റെ മ രണത്തിൽ ലാലേട്ടൻ കുറിച്ചത്. ‘വലിയൊരു ഷോക്കാണ് എനിക്ക് ഈ വാർത്ത കേട്ടപ്പോൾ ഉണ്ടായത്.
എനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല. എനിക്ക് എന്റെ കുഞ്ഞനുജനെ നഷ്ടപ്പെട്ട പോലെയൊരു വേദനയാണ് അനുഭവപ്പെടുന്നത്. ഞാൻ വലിയൊരു അടുപ്പം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ പ്രാർത്ഥനകളും അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഈ നികത്താനാവാത്ത ഈ നഷ്‌ടവുമായി സമരസപ്പെടാൻ അവർക്ക് ധൈര്യം കിട്ടുമെന്ന് പ്രത്യാശിക്കുന്നു’ എന്നാണ് ലാലേട്ടൻ കുറിച്ചത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അ ന്ത്യം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉള്‍പ്പെടെ ആശുപത്രിയിലെത്തി. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
കന്നട ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളില്‍ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാര്‍ ജനിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്കുമാര്‍ നായകനായ ചിത്രങ്ങളില്‍ പുനീത് വേഷമിട്ടു.
വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. 2002ലിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയിൽ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്.
അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര തുടങ്ങിയ ചിത്രങ്ങളിൽ നായകനായിരുന്നു. ഇന്നുരാവിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാര്‍, ധൃതി രാജ്കുമാര്‍ എന്നിവര്‍ മക്കളാണ്.