കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അംഗന്‍വാടി മുതല്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ പൊട്ടിക്കരയുടെ ഒരു കുഞ്ഞിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ടീച്ചറിനെ കാണണമെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് ഈ കുഞ്ഞ്. ടീച്ചറിനെ കാണാന്‍ എവിടെ പോകണമെന്ന് അമ്മ ചോദിക്കുമ്പോള്‍ നഴ്‌സറിയില്‍ പോകണമെന്ന് പറഞ്ഞ് കരയുന്ന കുട്ടിയെ വിഡിയോയില്‍ കാണാന്‍ സാധിക്കും. സ്‌കൂള്‍ പൂട്ടിയിരിക്കുകയാണെന്നും ടീച്ചര്‍ വരില്ലെന്നുമൊക്കെ പറഞ്ഞ് കുഞ്ഞിനെ അമ്മ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിലൊന്നും ഒരു രക്ഷയുമില്ല. കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിനിയുടേയും പ്രതിനിധി ഇവിടിരുന്ന് വാവിട്ട് കരയുന്നു എന്ന് അമ്മ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.