‘എനിക്ക് എല്ലാം ആയിരുന്നു അച്ഛന്‍, എന്റെ ശക്തിയും, എന്റെ നല്ല സ്വഭാവങ്ങളും എല്ലാം അച്ഛനില്‍ നിന്നും ലഭിച്ച പാരമ്പര്യമാണ്; അച്ഛന്റെ വേര്‍പാടിനെ കുറിച്ച് വികാരഭരിതയായി സുപ്രിയ

258843271 715321996101479 6186302441144178770 n

കഴിഞ്ഞ ആഴ്ചയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ അച്ഛന്‍ മരണപ്പെട്ടത്. കാന്‍സര്‍ രോഗത്തോട് പോരാടിയാണ് വിജയകുമാര്‍ മേനോന്‍ മരണത്തിന് കീഴടങ്ങിയത്. പൃഥ്വിരാജിന്റെ ഭാര്യ എന്നതിനൊപ്പം മലയാള സിനിമാ നിര്‍മാണ രംഗത്തും സജീവമായതിനാല്‍ സുപ്രിയയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ഫാന്‍ ഫോളോയിങ് ഉണ്ട്. അച്ഛന്റെ വേര്‍പാടിന്റെ വേദന പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ താരപത്‌നി, ഇന്‍സ്റ്റഗ്രാം പോസ്റ്റ് വായിക്കാം;

258761876 435625777953236 5751478676362137314 n

ഇക്കഴിഞ്ഞ ഞായറാഴ്ച, നവംബര്‍ 14 ന് എന്റെ ഹൃദയത്തിന്റെ ഏറ്റവും വലിയ ഭാഗങ്ങളിലൊന്ന് നഷ്ടപ്പെട്ടു. എന്റെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ പതിമൂന്ന് മാസത്തോളം കാന്‍സറിനോട് പോരാടി മരണപ്പെട്ടു. അച്ഛനായിരുന്നു എനിക്ക് എല്ലാം. ഞാന്‍ ശ്വസിച്ച വായുവും എന്റെ ചിറകുകളുമായിരുന്നു അച്ഛന്‍. ഞാന്‍ ഏക മകളായിട്ടും സ്‌കൂളിലോ കോളേജിലോ ഒന്നും ഞാന്‍ തിരഞ്ഞെടുത്ത വഴികളെ അദ്ദേഹം എതിര്‍ത്തില്ല. ജീവിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്ത വഴികളെയോ നഗരത്തെയോ എന്തിനേറെ, ഞാന്‍ എന്റെ ജീവിത പങ്കാളിയായി കണ്ടെത്തിയ ആളിന്റെ കാര്യത്തില്‍ പോലും അച്ഛന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല.

259261269 148097144190377 888019556173847903 n

അച്ഛന്റെ സംരക്ഷണ വലയം എന്റെ സ്വപ്‌നങ്ങള്‍ക്ക് ഒരിക്കലും തടയാകാതെ അദ്ദേഹം ശ്രദ്ധിച്ചു. എനിക്ക് എപ്പോഴും പിന്തുണ നല്‍കി. ഒന്നും എന്നില്‍ അടിച്ചേല്‍പ്പിച്ചില്ല. എനിക്ക് തളര്‍ച്ച തോന്നുമ്പോഴും പരാജയപ്പെട്ട് പോവുമ്പോഴും അച്ഛന്‍ ഒപ്പം നിന്നു. എന്റെ സത്യസന്ധതയും, നേരെ നോക്കി സംസാരിക്കാനുള്ള ധൈര്യവും, എന്റെ ശക്തിയും ഇന്ന് ഞാന്‍ അംഗീകരിക്കപ്പെടുന്ന എന്റെ നല്ല സ്വഭാവങ്ങളെല്ലാം അച്ഛനില്‍ നിന്നും ലഭിച്ച പാരമ്പര്യമാണ്.

258751444 1530909947260134 6538095074022621204 n

എന്നെ സ്വയം ഞാന്‍ ആകാന്‍ പഠിപ്പിച്ചത് പോലെ പിന്നെ എന്റെ അച്ഛന്‍, എന്റെ മകള്‍ അല്ലിയെയും ഏറ്റെടുത്തു. അവള്‍ ജനിച്ചപ്പോള്‍ മുതല്‍ അദ്ദേഹം അടുത്ത് തന്നെ ഉണ്ടായിരുന്നു. അമ്മയോടൊപ്പം അല്ലിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനായി അച്ഛന്‍. എങ്ങിനെ നടക്കണം എന്ന് പഠിപ്പിച്ചു. കളിക്കളത്തിലേക്ക് അവളെ ഇറക്കി. സ്‌കൂളിലെ പരിപാടികളിലെല്ലാം അവളെ പങ്കെടുപ്പിച്ചു. ചിലപ്പോഴൊക്കെ അവളുടെയും അച്ഛനായി. അച്ഛന്റെ ലോകം അല്ലിയില്‍ ചുറ്റിപറ്റി തന്നെയായിരുന്നു. പതിമൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്, അച്ഛന് കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത് മുതല്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള സമയമായിരുന്നു. ഒരു വശത്ത് എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിയ്ക്കുമ്പോഴും, അച്ഛന്‍ സ്വന്തം വേദനകളോട് സ്വകാര്യമായി പോരാടി.

258884558 328947128597803 1600363650767185807 n

ശരിയാണ്, കാന്‍സര്‍ ഞങ്ങളുടെ മൊത്തെ കുടുംബത്തെയും ബാധിച്ചു. കാരണം അത് ബാധിച്ചത് ഞങ്ങളുടെ നൂക്ലിയസിനെയാണ്. കഴിഞ്ഞ ഒരു വര്‍ഷം ഞാന്‍ അച്ഛനൊപ്പം ആശുപത്രിയില്‍ തന്നെയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഒരു പരിധിവരെ ഞങ്ങളുടെ വേദന കുറക്കാന്‍ ശ്രമിച്ചു. അമ്മാവന്മാരും അമ്മായിമാരും ഒപ്പം തന്നെ നിന്നു. ചില സുഹൃത്തുക്കള്‍ സ്ഥിരമായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. മറ്റു ചിലര്‍ ആശുപത്രിയിലേക്ക് വരാം എന്ന് വരെ പറഞ്ഞു. എന്നാല്‍ ഏറ്റവും വലിയ ചങ്ങാട്ടം എനിക്ക് എറിഞ്ഞു തന്നത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആണ്. എന്റെ അച്ഛനെ പരിപാലിച്ചതിന് പ്രത്യേകിച്ചും ഇന്ദിര, അഞ്ജു, ജീമോള്‍, വിമല്‍, എന്നിവരോടും അമൃത ആശുപത്രിയിലെ ജീവനക്കാരോടും നന്ദി പറയാന്‍ ആഗ്രഹിയ്ക്കുന്നു. അച്ഛനെ ചികിത്സിച്ച ഡോ. പവിത്രന് നന്ദി പറയുന്നു.

258759252 498975991213084 8817780116643776738 n

തുടക്കത്തില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന ഭയത്തെ അദ്ദേഹം ലഘൂകരിച്ചു. എന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയും, അച്ഛനെ തികഞ്ഞ സ്‌നേഹത്തോടെയും പരിചരണത്തോടെയും പരിപാലിച്ച ഡോ. സുധീഷ് കരുണാകരനും (ലേക്ഷോര്‍ ഹോസ്പിറ്റല്‍) നന്ദി. എല്ലാത്തിനും ഉപരി സാധ്യമായ ചികിത്സകള്‍ എല്ലാം നല്‍കി, പ്രതീക്ഷ നല്‍കി കൂടെ നിന്ന പ്രിയപ്പെട്ട എന്റെ മാമന് (ഡോ. എം വി പിള്ള) നന്ദി പറയണം. ഇന്ന് അച്ഛന്‍ എന്നോട് വിട പറഞ്ഞിട്ട് ഒരാഴ്ച തികയുന്നു. അച്ഛനൊപ്പം എനിക്ക് കുറച്ച് കൂടെ സമയം ചെലവഴിക്കാന്‍ എല്ലാവരും അവരവരുടെ പങ്ക് വഹിച്ചു. പബ്ലിസിറ്റിയില്‍ നിന്നും ഒഴിഞ്ഞ് മാറി എപ്പോഴും നിഴലില്‍ ജീവിക്കാനായിരുന്നു അച്ഛന് ഇഷ്ടം.

259115498 297529628889849 100259004436353158 n

നൂറ് കണക്കിന് ജീവിതങ്ങളെ സ്പര്‍ശിച്ച വിസ്മയമായ മനുഷ്യന്‍. ഇപ്പോള്‍ എന്റെ അച്ഛനെ ചേര്‍ത്ത് പിടിച്ചിരിയ്ക്കുന്ന ചിതാഭസ്മ കുഴിയിലേക്ക് നോക്കി എനിക്ക് പറയാന്‍ സാധിയ്ക്കുന്നത്, നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു എന്ന് എനിക്ക് അറിയാം. പക്ഷെ ഞാന്‍ നിങ്ങളെ എന്നും എന്റെ ഹൃദയത്തില്‍ കൊണ്ടു നടക്കും. പല തരത്തിലും ഞാന്‍ നിങ്ങള്‍ തന്നെയാണ് അച്ഛാ. അച്ഛന് ഇഷ്ടപ്പെട്ട പാട്ടിന്റെ വരികളോടെ നിര്‍ത്തുന്നു. ചല്‍തേ ചല്‍ത്തേ മേരേ യേ ഗീത് യാദ് രഖ്‌ന, കഭി അല്‍വിദ നാ കെഹ്ന, കഭി അല്‍വിദ നാ കെഹ്ന (നടക്കുമ്പോള്‍ ഈഗാനം ഓര്‍ക്കുക.. ഒരിക്കലും വിട പറയരുത്… ഒരിക്കലും വിട പറയരുത്)

Previous articleചെമ്പൻ വിനോദിന്റെ ഭാര്യ സിനിമയിലേക്ക്; പോസ്റ്റർ പങ്കുവെച്ച് താരം
Next articleച ത്ത ശരീരമുള്ള എന്റെ കൂടെ ജീവിക്കാൻ ഭർത്താവിന് താല്പര്യമില്ല; കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here