Home Celebrities Celebrity News എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞ് കാവ്യ മാറിനില്‍ക്കുകയായിരുന്നു..! അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു..! ഭാഗ്യലക്ഷ്മി

എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞ് കാവ്യ മാറിനില്‍ക്കുകയായിരുന്നു..! അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു..! ഭാഗ്യലക്ഷ്മി

0
എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞ് കാവ്യ മാറിനില്‍ക്കുകയായിരുന്നു..! അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു..! ഭാഗ്യലക്ഷ്മി

മലയാള സിനിമയിലെ പ്രമുഖ പല നടിമാരുടേയും ശബ്ദമാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ ചിത്രങ്ങളില്‍ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് ഭാഗ്യലക്ഷ്മി ഇതിനോടകം തന്റെ ശബ്ദം നല്‍കിയത്. ഇപ്പോള്‍ ഒരു അഭിമുഖത്തിന് ഇടയില്‍ മഞ്ജു വാര്യരെക്കുറിച്ചും കാവ്യയെക്കുറിച്ചും ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മലയാളത്തില്‍ മഞ്ജുവിനെ പോലെ തന്നെ വേറെയും മികച്ച നടിമാരുണ്ട്. പക്ഷെ അവരൊക്കെ സ്വന്തം ശബ്ദം ഉപയോഗിക്കാത്തതിനാലാകാം ആ പേരുകള്‍ മഞ്ജുവിന് ശേഷം പറയുന്നത്. പാര്‍വതി ഒരു ഫിലിമില്‍ ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഞാന്‍ പാര്‍വതിയോട് പറഞ്ഞിരുന്നു ‘പാര്‍വതി നീ സ്വന്തമായിട്ട് ഡബ്ബ് ചെയ്യണം. അങ്ങനെ പാര്‍വതിയെ ഞാന്‍ മൈക്കിന്റെ മുന്‍പില്‍ നിര്‍ത്തി പഠിപ്പിച്ച് കൊടുത്തു. പാര്‍വതിയുടെ പ്രശ്‌നം എന്തെന്നാല്‍ വളരെ ലോ വോയിസില്‍ മാത്രമേ സംസാരിക്കുള്ളൂ. പാര്‍വതി ദേഷ്യപ്പെടുന്ന സീന്‍ ആണെങ്കില്‍ പോലും അവരുടെ ശബ്ദത്തില്‍ ആ ശക്തി വരില്ല പക്ഷെ മുഖഭാവം കറക്റ്റ് ആയിരിക്കും.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് സമയത്ത് ഞാന്‍ കാവ്യയോടും പറഞ്ഞു ‘നീ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തു പഠിക്കൂവെന്ന്’, പക്ഷെ കാവ്യ എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു. അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു. ‘തൂവല്‍ കൊട്ടാരം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്.

മഞ്ജു അത് പെട്ടെന്ന് ക്ലിക്ക് ചെയ്യുകയും, തനിക്ക് തന്റെ തന്നെ ശബ്ദം വേണമെന്നൊരു വാശിയുണ്ടാകുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെയാണ് മഞ്ജു മലയാളത്തിലെ മികച്ച നടിയാണെന്ന് പറയുന്നത്. എന്നാല്‍ മഞ്ജുവിനെ പോലെ തന്നെ കഴിവുള്ള വേറെ നടിമാരും ഇവിടെയുണ്ട്. പക്ഷെ അവരെ മഞ്ജുവിനോളം അംഗീകരിക്കാത്തത് മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്സ്റ്റുകളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടായിരിക്കാം” – ഭാഗ്യലക്ഷ്മി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here