എനിക്ക് അവളോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല, പക്ഷെ നീ എന്നെ വിട്ട് പോകല്ലേ; വല്ലാത്ത ഒരു അവസ്ഥയിലാണ് ഞാനിപ്പോള്‍.! ജാസ്മിന്‍ പറയുന്നു

125042758 374190413892469 5561260046364770200 n 1

ഇത്തവണ ബിഗ്ഗ് ബോസ് തുടങ്ങിയപ്പോള്‍ മുതല്‍ പ്രണയ മഴയാണ്. ഡോക്ടര്‍ റോബിന് ദില്‍ഷയോട് ക്രഷ് തോന്നി എന്ന് നേരിട്ട് പറഞ്ഞില്ല എങ്കിലും, ദില്‍ഷയോട് റോബിന് എന്തോ ഒരിതുണ്ട് എന്ന തരം സംസാരം അകത്തും പുറത്തും ഉണ്ടായിരുന്നു. അതിന് ശേഷമാണ് ബ്ലെസ്ലി ദില്‍ഷയോടുള്ള ക്രഷ് തുറന്ന് പറഞ്ഞത്. പക്ഷെ ജാസ്മിന് അപര്‍ണയോടുള്ള ക്രഷ് അല്പം സീരിയസ് ആണ്. തനിക്ക് അത് നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് ജാസ്മിന്‍ തുറന്ന് പറയുന്നു.

തന്റെ അവസ്ഥ ഇപ്പോള്‍ വളരെ മോശമാണെന്നാണ് ജാസ്മിന്‍ പറയുന്നത്. രണ്ട് വിവാഹ ജീവിതത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ബോഡി ബില്‍ഡര്‍ ആയി മാറിയ ജാസ്മിന്‍ മൂസ പിന്നീട് മോണിക്ക എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. മോണിക്കയുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ തുടര്‍ന്ന് കൊണ്ടിരിക്കെയാണ് ബിഗ്ഗ് ബോസിലേക്കുള്ള എന്‍ട്രി. ഇപ്പോള്‍ ഇതാ അവിടെയുള്ള മറ്റൊരു മത്സരാര്‍ത്ഥിയും സ്വര്‍ഗ്ഗാനുരാഗിയുമായ അപര്‍ണയോട് ജാസ്മിന് പ്രണയം.

11

മൂന്ന് വര്‍ഷം മുന്‍പ് അമൃത എന്ന പെണ്‍കുട്ടിയുമായുള്ള അപര്‍ണയുടെ വിവാഹം കഴിഞ്ഞതാണ്. അപര്‍ണയോട് ജാസ്മിന് ഉള്ള ക്രഷ് ബിഗ്ഗ് ബോസ് ഹൗസില്‍ നിമിഷയ്ക്ക് മാത്രമേ അറിയൂ. അപര്‍ണയോട് തനിയ്ക്ക് വല്ലാത്ത ആകര്‍ഷണം തോന്നുന്നു, എന്ത് സുന്ദരിയാണ് അവള്‍, അവളുടെ സ്വഭാവം എത്ര നല്ലതാണ് എന്നൊക്കെ ജാസ്മിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മോണിക്കയെ മറക്കാന്‍ സാധിയ്ക്കില്ല, ഇത് തെറ്റാണ് അതുകൊണ്ട് നിന്നില്‍ നിന്നും അകലുന്നു എന്നൊക്കെ ജാസ്മിന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം ക്യാമറയെ നോക്കി ജാസ്മിന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. മോണിക്കയോട് സംസാരിക്കുകയായിരുന്നു ജാസ്മിന്‍. ഞാന്‍ നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. എനിക്കറിയാം നീ ഈ ഷോ കാണുന്നുണ്ടാവും എന്ന്. ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഞാന്‍ കടന്ന് പോകുന്നത് വല്ലാത്ത സാഹചര്യങ്ങളിലൂടെയാണ്- ജാ,്മിന്‍ പറഞ്ഞു.

s

എനിക്ക് ഒരു പെണ്‍കുട്ടിയോട് വല്ലാതെ ആകര്‍ഷണം തോന്നുന്നു. അവള്‍ ഈ ഷോയ്ക്ക് വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരു വീട്ടില്‍ കഴിയുമ്പോള്‍, എനിക്ക് അറിയില്ല എന്താണ് എന്റെ ഫീലിങ്‌സ് എന്ന്. എന്ത് തന്നെയായാലും അത് നിയന്ത്രിക്കാന്‍ എനിക്ക് കഴിയുന്നില്ല.

എനിക്ക് അറിയാം ഇത് നല്ല കാര്യമല്ല എന്ന്, പക്ഷെ ഇപ്പോഴത്തെ എന്റെ അവസ്ഥ വളരെ മോശമാണ്. എന്ത് പറഞ്ഞാലും, ആരെ കണ്ടാലും അവസാനം എനിക്ക് നിന്ന് ത്‌നനെയാണ് ഇഷ്ടം. ഐ ലവ് യു. അതു കൊണ്ട് പോകരുത്. ഞാന്‍ തിരിച്ചുവരും വരെ അവിടെ ത്‌ന്നെ വേണം- എന്നാണ് ജാസ്മിന്‍ പറഞ്ഞത്.

170027101 864839057706714 6194522112665032145 n
Previous article‘ആദ്യം ചേച്ചി എന്ന വാക്കിന്റെ അർഥം പോയി പഠിക്കു മൈരുകളെ; ചേച്ചിയെ കല്യാണം കഴിക്കാൻ ആ അനിയൻകുട്ടൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്…’
Next articleമഞ്ജു ഒരു പരാജയം.! കാവ്യ എനിക്ക് എല്ലാം തന്നു.! ഞെട്ടിച്ച് ദിലീപിന്റെ വാക്കുകള്‍…

LEAVE A REPLY

Please enter your comment!
Please enter your name here