ബോബി ചെമ്മണ്ണൂർ എന്ന വ്യവസായിയെ അറിയാത്തവരായി മലയാളകരയിൽ ആരും തന്നെ കാണില്ല.സ്വർണ്ണ വ്യപരമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനും കൂടെയാണ്. കൂടാതെ ഇദ്ദേഹം സാമൂഹ്യ പ്രവർത്തങ്ങളിലും സജീവമാണ്.ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇദ്ദേഹം നടത്തി വരുന്നതാണ്.ഒരിടയ്ക്ക് ഇദ്ദേഹത്തെപറ്റി വാർത്തയായത് രക്‌തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടി റെക്കോർഡും നേടിയിട്ടുണ്ട്. ഫുട്ബാൾ ഇതിഹാസമായ മറഡോണയും ഇദ്ദേഹവും സുഹൃത്തുക്കളാണ്. മറഡോണയെ കേരളത്തിലെത്തിച്ചതും ബോബി ആണ്.
അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തെപറ്റിയുള്ള ട്രോളുകളും വൈറൽ ആണ്.നിരവധി വിവാദങ്ങൾ ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം തന്നെ ട്രോളന്മാർ ആഘോഷമാക്കാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൗമുദി എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള വീഡിയോയാണ്. വിഡിയോയിൽ അദ്ദേഹം ബിസിനസിനെ പറ്റിയും ഡ്രൈവിംഗ് വിശേഷങ്ങളെപറ്റിയും പറയുന്നു.
വിഡിയോയിൽ പറയുന്നത് ഇങ്ങനെ, ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോയിട്ടില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾ കാറും എടുത്ത് ഹൈവേയിലൂടെ ഓടിച്ചു പോയി. അതുപോലെ തന്നെ എട്ടിലോ ഒൻപതിലൊ പഠിക്കുമ്പോൾ ഗേൾ ഫ്രൻഡിനെ വിളിക്കാൻ ബാംഗ്ലൂർ വരെ ഒറ്റയ്ക്കു കാർ ഓടിച്ചു പോയി എന്ന് പറയുകയുണ്ടായി. ഇത് ട്രോളന്മാർ ആഘോഷമാക്കുകയാണ്. ഇതിനൊടകം തന്നെ നിരവധി ട്രോൾ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.
VIDEO