‘എക്സ്ചേഞ്ച് ഓഫറുണ്ടോ’ എന്നു ശ്രീജിത്ത്; ‘ചതിച്ചതാണെന്ന്’ റബേക്ക.! രസകരമായ വിഡിയോ…

253076599 2110422085786929 2379696833032163456 n

മലയാളികളുടെ പ്രിയ താരദമ്പതികളാണ് നടി റബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയനും. നവംബർ 1ന് ആയിരുന്നു ഇവരുടെ വിവാഹം. ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി ഇവർ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ രസകരമായ ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് റബേക്ക. സിഗ്നൽ കാത്തുകിടക്കുന്നതിനിടെ വാഹനത്തിനുള്ളിൽവച്ച് റബേക്ക അറിയാതെ ശ്രീജിത്ത് പകർത്തിയ വിഡിയോ ആണിത്. ഓണത്തിന് എക്സ്ചേഞ്ച് ഓഫർ ഉള്ളതു പോലെ ക്രിസ്മസിന് ഇല്ലേ എന്നാണ് ശ്രീജിത്തിന്റെ ചോദ്യം. അറിയില്ലെന്നു മറുപടി നൽകിയ റബേക്ക് എന്ത് എക്സ്ചേഞ്ച് ചെയ്യാനാണെന്ന് തിരിച്ചു ചോദിക്കുന്നു.

നല്ല ഓഫർ കിട്ടുകയാണെങ്കിൽ നിന്നെ എക്സ്ചേഞ്ച് ചെയ്ത് എടുക്കാമെന്നു കരുതിയിട്ടാണ് എന്നായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. സിഗ്നൽ വന്നെന്നും അതുകൊണ്ട് മറുപടി പറയുന്നില്ലെന്നും ക്രിസ്മസിന് അറക്കാൻ കൊടുക്കാനും റബേക്ക പറയുന്നതാണു വിഡിയോയിലുള്ളത്.

‘ചതിച്ചതാ എന്നെ ചതിച്ചതാ’ വിഡിയോ പങ്കുവച്ച് റബേക്ക കുറിച്ചു. ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും രസകരമായ കമന്റുകൾ വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

Previous articleമാസങ്ങൾ പിന്നിട്ടിട്ടും നിലക്കാതെ അഗ്നിപർവ്വത സ്‌ഫോടനം; ഒഴുകി നിറയുന്ന ലാവയുടെ കാഴ്ചകൾ.! വീഡിയോ
Next articleകേരളത്തെ ഞെട്ടിച്ച് ലെസ്ബിയന്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here