എക്സിക്യൂട്ടീവ് ലുക്കിൽ സൂപ്പർ; വെള്ളഡ്രസ്സിൽ സുന്ദരിയായി അനിഖ സുരേന്ദ്രൻ

Anikha surendran 2

2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ തമിഴ് സിനിമകളിലും ശ്രദ്ധേയമാണ്.തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ,വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു.

ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

Anikha surendran 1

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.

തൂവെള്ള വസ്ത്രധാരിയായിട്ടാണ് അനിഘ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. യാമി എന്ന ഫോട്ടോഗ്രാഫറാണ് അനിഖയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിങ്ങൾക്ക് ആളുകളെ സ്നേഹിക്കാൻ കഴിയില്ല, പക്ഷേ നിങ്ങൾക്ക് അവരെ ഭ യപ്പെടുത്താൻ കഴിയും എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Anikha surendran 4
Anikha surendran 3
Anikha surendran 5
Previous articleആനന്ദത്തിലെ ‘കുപ്പി’ വിവാഹിതനാകുന്നു; ഇനി ആനന്ദമേ എന്ന് താരം.!
Next articleമിന്നി തിളങ്ങും വസ്ത്രത്തിൽ സുന്ദരിയായി തിളങ്ങി ഇനിയ; പുത്തൻ ചിത്രങ്ങൾ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here