സോഷ്യല്‍ മീഡിയയിലൂടെയുളള ആക്രമണങ്ങള്‍ക്കു നേരെ മുഖം തിരിക്കുകയോ പേടിച്ച് ഓടുകയോ ചെയ്യുന്ന താരമല്ല അമല പോള്‍. തനിക്കെതിരെ നടന്ന സെെബര്‍ ആക്രമണങ്ങള്‍ക്ക് താരം കൃത്യമായ ഭാഷയില്‍ തന്നെ മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ തന്റെ പോസ്റ്റിന് ലഭിച്ചൊരു കമന്റിന് അമല നല്‍കിയ മറുപടി ആരാധകരുടെ കെെയ്യടി നേടുകയാണ്. സംവിധായകന്‍ എഎല്‍ വിജയിയെ കുറിച്ചുള്ള കമന്റിനാണ് അമല മറുപടി നല്‍കിയത്.
അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിനെ കുറിച്ചുള്ള വാര്‍ത്തയുമായി ബന്ധപ്പെട്ട് അമല കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൊരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ സുഹൃത്ത് എഴുതിയ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു അമല ചെയ്തത്. ഇതിന് കമന്റായാണ് ഒരാള്‍ അമലയോട് വിജയിയെ കുറിച്ച് ചോദിച്ചത്.
എഎല്‍ വിജയിയെ നശിപ്പിച്ചത് ആരാണെന്നായിരുന്നു ചോദ്യം. ഇതിന് അമല നല്‍കിയ മറുപടി തന്നോട് തന്നെയുള്ള സ്നേഹവും ആത്മാഭിമാനവുമാണെന്നായിരുന്നു. താരത്തിന്റെ മറുപടിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. 2014 ല്‍ അമലയും വിജയിയും വിവാഹിതരായിരുന്നു. എന്നാല്‍ പിന്നീട് ബന്ധം വേര്‍പെടുത്തി. അമല വീണ്ടും അഭിനയത്തില്‍ സജീവമാവുകയും ചെയ്തു.