ഉർവശിയായി റിമിയും, ശ്രീനിവാസനായി കുട്ടാപ്പി.! വീഡിയോ പൊളിച്ചു എന്ന ആരാധകരും; വീഡിയോ.!

273399327 119902220398469 2839239355637646399 n

മലയാളികളുടെ ഇഷ്ട ഗായികമാരിൽ ഒരാളാണ് റിമി ടോമി. മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണി ഗായിക എന്നതിനൊപ്പം, ഒരു ഗംഭീര സ്റ്റേജ് പെർഫോമറായ റിമി ടോമി, റിമിയുടെ യൂട്യൂബ് ചാനലിലെ സ്ഥിരാംഗങ്ങളാണ് കൺമണിയും കുട്ടാപ്പിയും.

റിമിയുടെ സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകളാണ് കിയാര എന്ന കൺമണി. റിമിയുടെ സഹോദരി റീനുവിന്റെ മകനാണ് കുട്ടാപ്പി. ഇരുവരും ഇപ്പോൾ യൂട്യൂബ് പ്രേക്ഷകർക്ക് സുപരിചിതരാണ്. കൺമണിക്കും കുട്ടാപ്പിക്കുമൊപ്പം പാട്ടുപാടിയും,

കളിച്ചുമൊക്കെ വീട്ടിൽ സമയം ചെലവിടുന്നതാണ് റിമിയുടെ പ്രധാന ഹോബി. ഇപ്പോഴിതാ, കുട്ടാപ്പിക്കൊപ്പം ഒരു ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് റിമി. ഇതിന്റെ വീഡിയോ റിമി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു.

273917079 356409046094875 5075502606103601593 n

ശ്രീനിവാസനും ഉർവശിയും തമ്മിലുള്ള ഒരു സംഭാഷണമാണ് റിമിയും കുട്ടാപ്പിയും ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോക്ക്‌, ഇതിനോടകം 55,000 ത്തിലധികം ലൈക്കും, 500 ഓളം അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്.

ജ്വൽ മേരി, ദീപ്തി വിധുപ്രതാപ് തുടങ്ങിയവരും വീഡിയോക്ക്‌ താഴെ കമന്റ്‌ ബോക്സിൽ എത്തിയിട്ടുണ്ട്. ‘കുട്ടാപ്പിയുടെ അഭിനയം ഭാവങ്ങൾ അടിപൊളി’, ‘നിങ്ങൾ പൊളിയാണ്’ തുടങ്ങി നിരവധി കമന്റുകളുമായി ആരാധകരും കമെന്റ് ബോക്സിൽ സജീവമാണ്.

Previous article‘ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്’; ലാൽ ജോസും ഭാര്യയും പിന്നെ ക്യൂട്ട് മാത്തുവും
Next articleകോമഡി ചെയ്യുമ്പോഴും ആഗ്രഹിച്ചിരുന്നത് സീരിയസ് കഥാപാത്രത്തിനായി; മനസിലെ വലിയൊരു ആഗ്രഹം ബാക്കിവെച്ച് കോട്ടയം പ്രദീപിന്റെ വിടവാങ്ങൽ

LEAVE A REPLY

Please enter your comment!
Please enter your name here