ഉരുൾ പൊട്ടൽ, ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം; അത്രയ്ക്ക് പേടിപ്പിക്കുന്ന ദൃശ്യങ്ങൾ.!

മഴക്കാലം കഴിഞ്ഞു ഇനി പ്രളയത്തെ കുറിച്ചുള്ള ആശങ്കകൾ വേണ്ടെന്ന് മലയാളികൾ ആശ്വസിച്ചു ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി നിർത്താതെ പെയ്ത ഒറ്റമഴയിൽ കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. 2018ലെ പ്രളയം കഴിഞ്ഞപ്പോൾ ഇനി 100 വർഷം കഴിഞ്ഞാൽ മാത്രമേ ഇങ്ങനെയൊരു പ്രളയം ഉണ്ടാവുകയുള്ളൂ എന്ന് പറഞ്ഞ് ആശ്വസിച്ചിരിക്കുമ്പോഴാണ് തൊട്ടടുത്ത വർഷം തന്നെ കേരളത്തിൽ വീണ്ടും പ്രളയം ഉണ്ടാകുന്നത്.

കഴിഞ്ഞ 30 വർഷങ്ങളായി അറബിക്കടലിൽ ചുഴലികാറ്റുകൾ രൂപപ്പെടുന്നുണ്ട് എങ്കിലും 2017 ലാണ് ഓഖി എന്ന ചുഴലിക്കാറ്റ് കേരളത്തിന്റെ തീരങ്ങളിൽ ആഞ്ഞടിക്കുന്നത്. കേരളത്തിന്റെ തീരത്തിന് സമീപത്തു കൂടെ ചുഴലികാറ്റുകൾ എല്ലാ വർഷവും കടന്നു പോകും എങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങൾ മാത്രമായിട്ടാണ് കേരളത്തിന്റെ കാലാവസ്ഥയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. കേരളത്തിനെ മുക്കി കളയുന്ന രീതിയിൽ കുറച്ചു വർഷങ്ങളായി പ്രളയമുണ്ടാവുന്നത്.

സംസ്ഥാനത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. കോറോണയുടെ പ്രതിസന്ധികൾക്കിടയിൽ മഴക്കാലം കഴിഞ്ഞതോടെ ഇത്തവണ എങ്കിലും പ്രളയത്തെ കുറിച്ചുള്ള ആശങ്കകൾ വേണ്ടെന്ന് കരുതി ഇരിക്കുമ്പോൾ ആണ് അതിശക്തമായ മഴ സംസ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്ത മഴയിൽ വ്യാപകമായ നഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും വെള്ളം കയറിയും ഉരുൾപൊട്ടലിലും എല്ലാം നാശനഷ്ടങ്ങൾ കൂടാതെ ഒരുപാട് മരണങ്ങളും ഉണ്ടായിരിക്കുകയാണ്.

ഇപ്പോഴിതാ ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സഞ്ചാരി ടീമിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. യാത്രകളുടെ വീഡിയോകൾ പങ്കു വെക്കുന്ന ഒരു യൂട്യൂബ് ചാനൽ ആണ് സഞ്ചാരി. ഇവരുടെ സംഘം ആയിരുന്നു അപ്രതീക്ഷിതമായി പെയ്ത മഴയിലും ഉരുൾ പൊട്ടലിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സാഹസികത പ്രകടിപ്പിക്കാൻ വേണ്ടി യാത്രയ്ക്ക് ഇറങ്ങിയതായിരുന്നില്ല ഇവർ.

മഴ ഇല്ലാത്തത് കൊണ്ട് ആയിരുന്നു ഒക്ടോബർ 16 ന് ഇവർ ഇടുക്കിയിൽ യാത്ര ചെയ്തത്. എന്നാൽ അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിലും ഉരുൾപൊട്ടലിലും അവർ സഞ്ചരിച്ച വഴികൾ തന്നെ ഇല്ലാതാവുകയായിരുന്നു. ഉരുൾപൊട്ടലിന്റെ ഭയാനകമായ ദൃശ്യങ്ങൾ ആണ് ഇവർ വീഡിയോയിലൂടെ പങ്കു വെച്ചത്. ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. ഭാഗ്യം കൊണ്ട് മാത്രമായിരുന്നു അവർ രക്ഷപ്പെട്ടത്.

ടീമിലുള്ള ആർക്കും തന്നെ ഒരു അപകടവും സംഭവിച്ചില്ലെന്ന് അവർ വീഡിയോയിലൂടെ പങ്കു വെച്ചു. മാത്രവുമല്ല കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ഒരിക്കലും ഇത് പോലുള്ള റൈഡുകൾക്ക് മുതിരരുത് എന്ന സന്ദേശവും ഇവർ പ്രേക്ഷകർക്കായി നൽകുന്നു. ദുരന്തം കൺമുമ്പിൽ കാണുമ്പോഴും പരസ്പരം സഹായിക്കാനും അവിടെ ഉള്ളവരെ സഹായിച്ചു കൊണ്ടും ആയിരുന്നു തിരിച്ചുള്ള യാത്ര തുടർന്നത്. അവസരോചിതം ആയി ചിന്തിച്ചു പ്രവർത്തിച്ചതിന് നിരവധി പേരാണ് സഞ്ചാരി ടീമിന് അഭിനന്ദനവുമായി മുന്നോട്ട് വരുന്നത്.

Previous articleമാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയ സ്വർണ നാണയം ഉടമയെ കണ്ടെത്തി നൽകി ജീവനക്കാരി
Next articleഗായത്രിയുടെ ന്യായീകരണം കേട്ടപ്പോൾ കിലുക്കത്തിലെ രേവതിയെ ഓർമ വന്നു : മനോജ്‌ കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here