ഉയരത്തിലുള്ള കൂളറിൽ നിന്ന് ടാപ്പ് തുറന്ന് വെള്ളം കുടിച്ച് പൂച്ച; വിഡിയോ

‘അടുത്തുകണ്ട കൂളറിലെ ടാപ്പ് തുറന്നങ്ങ് വെള്ളം കുടിച്ചു; ഈ പറഞ്ഞു വരുന്നത് ഒരു മനുഷ്യനെപ്പറ്റിയാണെന്ന് കരുതിയെങ്കിൽത്തെറ്റി. ഇതൊക്കെ ചെയ്തത് ഒരു പൂച്ചയാണ്.

ആ പൂച്ചയുടെ വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. രണ്ടു കാലിൽ നിന്ന് ഉയരത്തിലുള്ള കൂളറിൽ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പൂച്ച, മുൻ കാലുകൾകൊണ്ട് ടാപ്പ് തുറന്ന് വെള്ളം കുടിക്കുന്നതും 11 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം.

‘നിങ്ങൾ ചെയ്യുന്ന പണിയെല്ലാം നിർത്തിവെച്ച് ഈ പൂച്ച കൂളറിൽ നിന്ന് വെള്ളം കുടിക്കുന്നത് കാണൂ’വെന്ന ക്യാപ്ഷനോടെ അക്കിയെന്ന ട്വിറ്റർ അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ പങ്കുവെച്ചത്.

Previous articleസാരിത്തുമ്പു മടക്കിക്കുത്തി, കുതിച്ചുചാടി തലകുത്തിമറിയുന്ന പെണ്‍കുട്ടി; വീഡിയോ വൈറല്‍
Next articleബോള്‍ഡ് ലുക്കില്‍ അനാര്‍ക്കലി; ബോളിവുഡ് നടിമാര്‍ പോലും പിന്നിലെന്ന് ആരാധകര്‍, വെെറല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here