മിനിസ്ക്രീൻ താരങ്ങളുടെ ഇടയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് ഉപ്പും മുളകിലെ പാറുക്കുട്ടി. അമേയ എന്നാണു യഥാർത്ഥ പേരു എങ്കിലും പ്രക്ഷകർക്കു അവൾ പ്രിയപ്പെട്ട പാറുകുട്ടിയാണ്. മിനിസ്‌ക്രീനിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന് പറയാവുന്ന പാറുക്കുട്ടി എത്തിയശേഷമാണ് സീരിയൽ വേറെ ലെവൽലേക്ക് മാറിയത്. ആറാം മാസത്തിൽ സീരിയലിൽ എത്തിയ പാറുക്കുട്ടി രണ്ടാമത്തെ വയസ്സിലും സീരിയലിൽ തിളങ്ങുകയാണ്.
ലച്ചുവിനു പിന്നാലെ പാറുക്കുട്ടിയും സീരിയൽ നിന്നും അപ്രത്യക്ഷമാവുകയാണ് എന്നായിരുന്നു കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയിലെ ചർച്ച. ഇപ്പോൾ ആശങ്ക ഉണ്ടാക്കിയ പരസ്യത്തിനു പിന്നിലെ സത്യാവസ്ഥ വ്യക്തമായിരിക്കുകയാണ്. സീരിയലിൽ നീലുവിന്റെയും ബാലചന്ദ്രൻ തമ്പിയുടെയും അഞ്ചാമത്തെ മകളായ പാർവ്വതി ബാലചന്ദ്രൻ ആയിട്ടാണ് പാറുക്കുട്ടി എത്തിയത്. കുസൃതിയും ചിരിയുമൊക്കെ ആയി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങുന്ന പാറുക്കുട്ടി കരുനാഗപ്പള്ളിയിലെ പ്രയാർ സ്വദേശികളായ അനിൽ കുമാർന്റെയും ഗംഗാ ലക്ഷ്മിയുടേയും രണ്ടാമത്തെ മകളാണ്. 1000 എപ്പിസോഡ് പിന്നിട്ടു ജൈത്രയാത്ര തുടരുകയാണ് ഉപ്പും മുളകും. ഇതിനിടയിൽ ലെച്ചുവായി എത്തുന്ന ജൂഹി പിൻമാറി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്ത എത്തുന്നുണ്ട്. ഇതിനു പിന്നാലെ പാറുക്കുട്ടി സീരിയലിൽ നിന്നും പിന്മാറുകയാണോ എന്ന സംശയത്തിലായിരുന്നു ആരാധകർ.
ഫ്ലവർസ് പുറത്തു വിട്ട ഒരു പത്രപരസ്യം ആയിരുന്നു ഇതിനു കാരണം. ഉപ്പും മുളകും കുട്ടിത്താരങ്ങളെ തേടുന്നു എന്ന പരസ്യമാണ് ഇപ്പോൾ വൈറലാകുന്നത്. നന്നായി അഭിനയിക്കാനും അഭിനയിച്ചു തകർക്കുവാനും കഴിവുള്ള മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടി താരങ്ങളെയാണ് ഉപ്പും മുളകും അണിയറപ്രവർത്തകർ തേടുന്നത്. ഫോട്ടോയും ബിയോഡേറ്റയും സഹിതം ചാനലിലേക്ക് മെയിൽ ചെയ്യാനും പരസ്യത്തിൽ സൂചിപ്പിക്കുന്നുണ്ട്. പരസ്യം വൈറലായത്തിനു പിന്നാലെ ഉപ്പും മുളകിൽ നിന്നും പാറുക്കുട്ടിയെ പിൻമാറ്റുന്നതിനാണോ ഇപ്പോൾ പുതിയ താരങ്ങളെ തേടുന്ന പരസ്യം എന്നായി ആരാധകാരുടെ ചർച്ച. ഇതിൽ പ്രതികരണവുമായി പാറുകുട്ടിയുടെ അച്ഛൻ രംഗത്തെത്തിയിരുന്നു.
തങ്ങൾ ഇതിനെ പറ്റിയൊന്നും അറിഞ്ഞിട്ടില്ലായെന്നും. ഇത് തെറ്റായ വാർത്തയാണ് എന്നുമാണ് അനിൽകുമാർ ഒൺലൈൻ മാധ്യമത്തിനോടു വ്യക്തമാക്കിയത്. എന്നാൽ പരസ്യം പിന്നിലെ കാരണം ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. പാറുവിനെ മാറ്റുന്നതല്ല പാറുക്കുട്ടിക്ക് കളികൂട്ടുകാരെ തേടുന്നതും ആയി ബന്ധപ്പെട്ട കാര്യമാണ് ഈ പരസ്യത്തിന് പിന്നിലെന്നാണ് ചാനലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബാലുസ് ഡേ കെയർലേക്കു ഉള്ള കുട്ടികളെ ആകും തേടുന്നതെന്നും സൂചനയുണ്ട്.