മലയാളത്തിന്റെ ഭാഗ്യനായികയാണ് കനിഹ. പഴശ്ശിരാജയിലൂടെ എത്തി പ്രേക്ഷക മനസുകളില്‍ ഇടം നേടിയ ചരിത്രനായിക. കാലങ്ങള്‍ക്കിപ്പുറം മാമാങ്കത്തിലൂടെയും കനിഹ മലയാളത്തില്‍ തന്റെ സ്ഥാനം പുതുക്കി. ഇപ്പോഴിതാ കനിഹയുടെ ടിക്ടോക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മകനൊപ്പമാണ് കനിഹയുടെ രസികന്‍ പെര്‍ഫോമന്‍സ്. മകന്റെ വസ്ത്രം അമ്മയും അമ്മയുടെ വസ്ത്രം മകനും ധരിച്ചുള്ളൊരു രസകരമായ ടിക്ടോക്ക് വിഡിയോ ആണ് കനിഹ ആരാധകര്‍ക്കായി പങ്കുവച്ചത്. മകന്റെ വസ്ത്രം തനിക്കു പാകമായതിന്റെ സന്തോഷവും കനിഹ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. അമ്മയെ പോലെ തന്നെ മകനും സൂപ്പര്‍ പെര്‍ഫോമന്‍സാണെന്നാണ് ആരാധകര്‍ പറയുന്നത്.