ഈ വേദന എത്രനാൾ ഇനിയും സഹിക്കണം; താരത്തോട് ക്ഷമാപണം നടത്തി സിഐഎസ്എഫ്.!

Sudhaa Chandran 1

മലയാളികള്ക്ക് ഏറെ സുപരിചിതമായ താരമാണ് സുധാചന്ദ്രൻ. സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ഏറെ സജീവമായിട്ടുള്ള സുധാചന്ദ്രൻ ഒരു നർത്തകിയാണ്. തിരുച്ചിറപ്പള്ളി സ്വദേശിയായ സുധാചന്ദ്രൻ ജനിച്ചതും വളർന്നതും മുംബൈയിലാണ്. സുധ ചന്ദ്രന്റെ പതിനാറാമത്തെ വയസ്സിൽ ആയിരുന്നു തിരുച്ചിറപ്പള്ളിയിലെ ഒരു വാഹനാപകടത്തിൽ താരത്തിന് വലതുകാൽ നഷ്ടമായത്.

ഒരു നർത്തകിയായിരുന്ന സുധാ ചന്ദ്രന് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ വിധിക്ക് മുന്നിൽ പതറാതെ കൃത്രിമ കാൽ സംഘടിപ്പിച്ച് രണ്ടു വർഷങ്ങൾക്കു ശേഷം നൃത്ത വേദികളിലേക്ക് വീണ്ടുമെത്തി സുധാചന്ദ്രൻ. പിന്നീട് ലോകമെമ്പാടും നിരവധി നൃത്ത പരിപാടികൾ നടത്തി സുധാചന്ദ്രൻ. ” ജലക് ദികലാജ” എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സുധാചന്ദ്രൻ പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായി എത്തിയിട്ടുണ്ട്.

Sudhaa Chandran 3

മലയാളത്തിൽ “ലിറ്റിൽ സ്റ്റാർസ്”, “ഉഗ്രം ഉജ്ജ്വലം”, “കോമഡി സ്റ്റാർ”, ” സൂപ്പർ ഡാൻസർ”, ” സൂപ്പർ ഡാൻസർ ജൂനിയർ” എന്നീ റിയാലിറ്റി ഷോകളിൽ വിധികർത്താവായി സുധ ചന്ദ്രൻ തിളങ്ങിയിരുന്നു. ഇപ്പോഴിതാ സുധ ചന്ദ്രന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വളരെ വേദനയോടെയാണ് തന്റെ പ്രതിഷേധവും പരാതിയും സുധ ഈ വീഡിയോയിലൂടെ പങ്കു വെച്ചത്.

നൃത്ത പരിപാടികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി വിമാനയാത്രകൾ ചെയ്യാറുള്ള സുധാ ചന്ദ്രന് പലപ്പോഴും വിമാനത്താവളങ്ങളിൽ പരിശോധനയുടെ ഭാഗമായി കൃത്രിമകാൽ എടുത്ത് മാറ്റേണ്ടി വരാറുണ്ട്. വളരെയധികം ശാരീരിക വിഷമങ്ങളും വേദനയും നൽകുന്ന ഒരു സംഭവം ആണ് ഇത് എന്ന് താരം തുറന്നു പറയുന്നു. ഇത്തരം പരിശോധനകൾ ഒഴിവാക്കാൻ സുധാചന്ദ്രനെ പോലുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക കാർഡ് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്റെ വീഡിയോയിലൂടെ അഭ്യർത്ഥിക്കുകയാണ് സുധ ചന്ദ്രൻ.

തന്റെ വ്യക്തിപരമായ ഒരു വിഷയം പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ശ്രദ്ധിക്കുമെന്ന വിശ്വാസത്തിലാണ് താരം വീഡിയോ പങ്കുവെച്ചത്. നടിയും നർത്തകിയുമായ സുധാചന്ദ്രൻറെ ഒരുകാൽ കൃത്രിമമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കാലിന്റെ പരിമിതികളെ തോൽപ്പിച്ച് ആയിരുന്നു ലോകം മുഴുവനും നൃത്തം അവതരിപ്പിച്ച് സുധ രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയത്. തൊഴിൽപരമായി ചെയ്യുന്ന യാത്രക്കിടയിലാണ് വിമാനത്താവളങ്ങളിൽ എത്തുമ്പോൾ സുരക്ഷയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥർ സുധാചന്ദ്രൻ കൃത്രിമക്കാൽ അഴിച്ചു പരിശോധിക്കുന്നത്.

Sudhaa Chandran 2

ശാരീരിക വേദന മാത്രമല്ല മാനസികമായും ഇത് സുധാചന്ദ്രനെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഈ വേദനയിൽ നിന്നും ശാശ്വതമായ ഒരു പരിഹാരം വേണമെന്ന് ഒരു മുതിർന്ന പൗര എന്ന നിലയിൽ സുധാചന്ദ്രൻ അപേക്ഷിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് എക്സ്പ്ലോസീവ് ട്രേസ് ഡിറ്റക്ടർ പരിശോധന നടത്താൻ ആവശ്യപ്പെട്ടാലും എല്ലാതവണയും കൃത്രിമകാൽ ഊരുവാൻ അവർ ആവശ്യപ്പെടുമെന്ന് താരം വ്യക്തമാക്കി.

ഇത് മനുഷ്യത്വരഹിതമായ ഒരു പ്രവർത്തിയാണെന്ന് സുധാചന്ദ്രൻ പറയുന്നു. നമ്മുടെ സമൂഹത്തിൽ ഉള്ള ഒരു സ്ത്രീക്ക് നൽകുന്ന ബഹുമാനം ആണോ ഇത് എന്നും താരം ചോദിക്കുന്നു. ഒരു വിമാനത്താവളത്തിൽ നിന്നായിരുന്നു താരം ഹൃദയഭേദകമായ ഈ വീഡിയോ പങ്കുവെച്ചത്. ഓരോ തവണയും ഹൃദയം നുറുങ്ങുന്ന വേദനയാണ് അനുഭവിക്കുന്നതെന്നും തന്റെ ആവശ്യം സംസ്ഥാന സർക്കാരിലേക്കും കേന്ദ്രസർക്കാരിലേക്കും എത്തുമെന്നും താരം പ്രതീക്ഷിക്കുന്നു.

തന്റെ അപേക്ഷ പരിഗണിച്ച് വേണ്ട നടപടി സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സുധാചന്ദ്രൻ. ഇത്തരം സാഹചര്യങ്ങൾക്ക് വേണ്ട നടപടികൾ വിമാനത്താവളങ്ങളിൽ സജ്ജീകരിക്കണം എന്ന് പങ്കുവെച്ച് നിരവധി താരങ്ങൾ താരത്തിനെ പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്. “കാഹിൻ കിസി റോസ്”, “നാഗിൻ” പരമ്പരയുടെ എല്ലാ സീസണുകളിലും അഭിനയിച്ചിട്ടുള്ള സുധ ചന്ദ്രന്റെ ജീവിതം ആസ്പദമാക്കിയിട്ടുള്ള “മയൂരി” എന്ന തെലുങ്ക് ചലച്ചിത്രത്തിന് ദേശീയപുരസ്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.

Previous articleലെച്ചുവിന്റെ വീഡിയോയുമായി മുടിയൻ; ഉപ്പും മുളകും വീണ്ടുമെത്തുന്നു.! വീഡിയോ കാണാം…
Next articleപെങ്ങളുടെ ആൽബത്തിൽ നൂറുപവനും; മരുമോൾക്ക് തൊടാൻ അ റയ്ക്കുന്ന ചപ്പുതുണികളും, വൃ ത്തിയാകാത്ത പാത്രങ്ങളും : വൈറൽ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here