‘ഈ മൂന്ന് ദിവസമാണ് എന്റെ ഭര്‍ത്താവിന് എന്നോടുള്ള സ്‌നേഹം എത്രമാത്രമാണെന്ന് ശരിക്കും മനസ്സിലായത്’- ആതിര മാധവ്; യൂട്യൂബിൽ പങ്കുവെച്ച വീഡിയോ കാണാം..!!

212442570 341898564101899 3245313644592886953 n

ഗര്‍ഭകാലം മുഴുവന്‍ വീഡിയോ ആക്കി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ച നടിയാണ് ആതിര മാധവ്. നിറവയറുമായി ഡാന്‍സ് കളിക്കുകയൊക്കെ ചെയ്ത വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ പ്രസവത്തിന്റെ വീഡിയോയും നടി യൂട്യൂബിലൂടെ പങ്കുവച്ചിരിയ്ക്കുകയാണ്. വേദന വന്ന് ആശുപത്രിയില്‍ ആയത് മുതല്‍ കുഞ്ഞിന് ജന്മം നല്‍കിയത് വരെയുള്ള എല്ലാ കാര്യങ്ങളും വീഡിയോയില്‍ ഉള്‍ കൊള്ളിച്ചിട്ടുണ്ട്. ഞാന്‍ പ്രസവിച്ച വിവരം എങ്ങിനെയാണ് പുറത്ത് വന്നത് എന്ന് അറിയില്ല. പക്ഷെ സംഗതി സത്യമാണ്, ഏപ്രില്‍ നാലിന് എന്റെയും രാജീവിന്റെയും കുഞ്ഞുവാവ പിറന്നു ആണ്‍ കുട്ടിയാണ്.

277951896 109831388360577 8997811226459142929 n

പക്ഷെ വാര്‍ത്തകള്‍ക്കൊപ്പം യൂട്യൂബിലും മറ്റും വരുന്ന വാവയുടെ ഫോട്ടോ ഞങ്ങളുടെ കുഞ്ഞിന്റേത് അല്ല. ഫോട്ടോ കണ്ട് നിരന്തരം കോളുകള്‍ വരുന്നു. അപ്പോള്‍ പിന്നെ എല്ലാ വിവരങ്ങളും വിശദമായി പറഞ്ഞ് കൊണ്ട് വീഡിയോ പങ്കുവയ്ക്കാം എന്ന് കരുതി- ആതിര പറഞ്ഞു. ഏപ്രില്‍ ഒന്നിന് ആണ് എനിക്ക് ചെറിയ വേദനകള്‍ വന്ന് തുടങ്ങിയത്. അത് തലേ ദിവസത്തെ ചെക്കപ്പിന്റെ എല്ലാം ഭാഗമായിരിയ്ക്കും എന്ന് കരുതി. പക്ഷെ രണ്ടാം ദിവസം ആയപ്പോഴും വേദന മാറ്റമില്ല. അവസാനം കുടുംബ ഡോക്ടറെ വിളിച്ച് ചോദിച്ചപ്പോള്‍, എത്രയും പെട്ടന്ന് ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞു. അങ്ങനെ ഏപ്രില്‍ 2 ന് രാത്രി ഒന്‍പതര മണിയോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. അവിടെ മുതലുള്ള വീഡിയോയും ആതിര പങ്കുവയ്ക്കുന്നുണ്ട്.

ആശുപത്രിയില്‍ എത്തിയ ശേഷവും ചെറിയ വേദന ഉണ്ടായിരുന്നു. പക്ഷെ ശ്രദ്ധ മാറ്റാന്‍ ബിഗ്ഗ് ബോസ് അടക്കമുള്ള ഷോകള്‍ കണ്ടു നോക്കി, പക്ഷെ മൂന്നാം തിയ്യതി ആയപ്പോഴേക്കും വേദന കലശലായി. ആ സമയങ്ങളില്‍ നടക്കാനും ചില വ്യായമങ്ങള്‍ ചെയ്യാനും എല്ലാം ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. കടുത്ത വേദനയിലും രാജീവിന്റെ സാന്നിധ്യം എനിക്ക് വലിയ ആശ്വാസമായിരുന്നു എന്ന് ആതിര പറയുന്നു. നാലാം തിയ്യതി പതിനൊന്നേ കാലോടെയാണ് പ്രസവം കഴിഞ്ഞത്. രണ്ട് ദിവസത്തെ വേദനയ്ക്കും, ഉറക്കിമില്ലാത്ത രാത്രികള്‍ക്കും ശേഷം കുഞ്ഞു വാവയെ കൈയ്യില്‍ കിട്ടി.

242677694 1211064926070666 1336522316289849573 n

എന്റെ ഭര്‍ത്താവിന് എന്നോട് ഏറ്റവും അധികം സ്‌നേഹം ഉള്ളതായി എനിക്ക് ഫീല്‍ ചെയ്തത് ഈ രണ്ട് ദിവസമാണ് എന്ന് ആതിര പറഞ്ഞപ്പോള്‍, പ്രകടനമാണെന്ന് ചിലര്‍ക്ക് തോന്നിയേക്കാം, പക്ഷെ അവളുടെ വേദനയ്ക്ക് കൂട്ടിരുന്നപ്പോഴാണ് ആ പ്രക്രിയ ഞാന്‍ നേരിട്ട് കണ്ടത് എന്ന് രാജീവ് പറയുന്നു. ശരിയ്ക്കും ഇവള്‍ ഒരു യോദ്ധാവ് തന്നെയാണ്. കഴിയുന്നതും ഡെലിവറി സമയത്ത് ഭര്‍ത്താവിനെയും നിങ്ങളുടെ അടുത്ത് നിര്‍ത്തുക എന്ന നിര്‍ദ്ദേശവും ആതിര മുന്നോട്ട് വച്ചു.

Previous article‘തൂക്കി കൊല്ലാതിരിക്കാൻ പറ്റുമോ?’ റിമയ്ക്ക് പിന്തുണയുമായി, മിനി സ്‌കർട്ട് ഫോട്ടോ പങ്കുവെച്ചു ഗായിക അഭയ ഹിരൺമയി.!
Next articleബസിൽ വെച്ച് വൃദ്ധന്റെ കയ്യിലെ കുറിപ്പ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി; ‘തവനൂർ ബസിൽ കയറി വൃദ്ധമന്ദിരം ഇറങ്ങുക എന്ന കുറിപ്പോടെ വൃദ്ധനെ മക്കൾ ബസിൽ കയറ്റി വിട്ടു’- കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here