നമ്മുടെ ഇന്നത്തെ തലമുറ കൂടുതലായി അവരുടെ സമയം ചിലവാക്കുന്നത് സ്മാർട്ടഫോണ്ണുകളിലാണ്. കുട്ടികൾ മുതൽ വയസായവർ വരെ എന്നു മൊബൈൽഫോൺ എന്ന വലയത്തിൽ വീണിരിക്കുകയാണ്. ഇത് ഏറെ ദൂഷ്യങ്ങളും നിത്യേനജീവിതത്തിൽ ഉണ്ടാക്കാറുണ്ട്. ഒരു ദിവസവും നിരവധി വാർത്തകളാണ് നാം കേൾക്കുന്നത്. സമർട്ഫോൺ മൂലം വീട്ടിലുള്ളവരുമായി ഉള്ള അടുപ്പം കുറയാൻ കാരണമാകുന്നു. അതിനെക്കുറിച്ചൊക്കെ സംസാരിക്കുകയാണ് ഡോകട്ർ സി ജെ ജോൺ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,
ഇരുപത്തി മൂന്ന് വയസ്സുള്ള യുവാവ് പാതി രാത്രിയെത്തുമ്പോഴാണ് വീട്ടില്‍ എത്തുന്നത്. അവന്റെ വീടിരിക്കുന്നിടത്തു ഡാറ്റാ സ്പീഡിൽ കിട്ടുന്ന സിമ്മിന് റേഞ്ച് കുറവാണെന്നതാണ് ന്യായം. വീട്ടിലുള്ളവരുമായി വൈകാരിക റേഞ്ച് കുറവാണല്ലേയെന്നു ചോദിച്ചപ്പോൾ അവന്റെ മുഖത്ത് ഒരു കള്ള ചിരി. ഇപ്പോൾ കുട്ടികളും ചെറുപ്പക്കാരുമൊക്കെ ചെന്ന് ചാടുന്ന പല പ്രശ്നങ്ങളെയും പ്രധാന കാരണം കുടുംബവുമായുള്ള റേഞ്ചിന്റെ കുറവാണ്. അത് കൊണ്ട് കണക്റ്റിവിറ്റി കൂട്ടാം.മയക്ക് മരുന്ന് ടീമുകളായും, പ്രണയ വലയിട്ടു കുരുക്കുന്നവരുമായുള്ള റേഞ്ച് ഉണ്ടാക്കൽ തടയാൻ അതേ വഴിയുള്ളൂ.
(സി ജെ ജോൺ)
ഈ കുറിപ്പിൽ പറയുന്നത് പോലെ ഇന്നത്തെ തലമുറ വീട്ടുകാരിൽ നിന്നും ഗ്യാപ്പ് ഉള്ളതായി പലപ്പോയും കാണാറുണ്ട്. ഇതിന്റെ ഒരു പ്രധാന സൂചനയാണ് ഏതെകിലും പ്രശനങ്ങൾ പ്പെടുമ്പോൾ പലർക്കും അത് വീട്ടിൽ പറയാൻ വലിയ ബുദ്ധിമുട്ടാണ്. പക്ഷെ അവർ അത് കൂട്ടുകാരോട് പറയുകയും, അവർ യെടുക്കുന്ന തരുമാനങ്ങൾ പലപ്പോഴും വലിയ പ്രശനങ്ങളായി മാറുന്നതും. കുട്ടികൾ കൂടുതലായി അവരുടെ മാതാപിതാക്കളുമായി ഇടപഴങ്ങുകയും അവരുടെ ബുദ്ധിമുട്ടുകൾ അച്ഛന്മാരുമായി ഷെയർ ചെയ്യിക്കുകയും വേണം.