സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഗേ ദമ്പതികളായ നിവേദ് ആന്റണി ചുള്ളിക്കലും അബ്ദുൾ റഹീമിന്റെയും. ഇപ്പോൾ അടുത്തയിടെ മനോരമ ഓൺലൈൻനു കൊടുത്ത ഇന്റർവ്യൂവിൽ അവരുടെ മകൾ യെന്നും പറഞ്ഞു ട്രാൻസ് യുവതിയായ നയനയെ പ്രരിചയപെടുത്തി.
കേരളത്തിൽ ഗേ ദമ്പതികളായി ജീവിക്കുന്നവർ ഒരുപാടു പേരുണ്ടെന്നും. പലരും ഇതെല്ലാം രഹസ്യമാക്കി വയ്ക്കുകയും. അവർ ഇപ്പോഴും ഒരുമിച്ചു ജീവിക്കുന്നു എന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട്, ആദ്യ ഗേ ദമ്പതികൾ രണ്ടാമത്തെ ഗേ ദമ്പതികൾ എന്നൊക്കെ വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു. സ്വവർഗരതി കുറ്റകൃത്യമല്ലെന്ന വിധിയിലൂടെ സാഹചര്യങ്ങൾ മാറി. ഇപ്പോൾ ആർക്കും ആരെയും പ്രണയിക്കാം. ഗേ വിവാഹം അല്ലെങ്കിൽ ലെസ്ബിയൻ വിവാഹം എന്നു പറയുന്നത് സമൂഹത്തിൽ സാധാരണമായി മാറും. കാര്യങ്ങൾ തുറന്നു പറഞ്ഞ് എല്ലാവരുടെയും മുൻപിൽ സന്തോഷമായി ജീവിക്കൂ. പറയുമ്പോഴുള്ള ബുദ്ധിമുട്ടേ ഉള്ളൂ ജീവിച്ചു കഴിഞ്ഞാൽ അടിപൊളിയാണു എന്നും ഇവർ പറയുന്നു.
മുന്നോട്ടുള്ള ജീവിതത്തിൽ ഐവിഎഫ് വഴി കുഞ്ഞുങ്ങളെ സ്വന്തമാക്കാനാണ് ഇവരുടെ തീരുമാനം. അതിനു വേണ്ടി ഐവിഎഫ് വഴി ഗർഭം ധരിച്ചു കുഞ്ഞിനെ നൽകാൻ അവരുടെ സുഹൃത്തായ സോണി സമ്മതം അറിയിച്ചിട്ടുണ്ട് യെന്നും അവർ പറയുന്നു. അതുമാത്രമല്ല അവരുടെ മകൾ നയന അവർക്കു വേണ്ടി കുഞ്ഞിനെ ഗർഭം ധരിക്കാമെന്നു പറഞ്ഞിട്ടുണ്ട്. സിലിക്കൺ ഗർഭപാത്രം വഴിയുള്ള ഗർഭധാരണം നടത്താനാണ് നയന ആഗ്രഹിക്കുന്നത്.