അക്ഷരാർത്ഥത്തിൽ ഉണ്ണികൃഷ്ണൻ എന്ന 33കാരന്റെ ജീവിതം മാറിയെന്ന് അദ്ദേഹം തന്നെ പറയുന്നു. തൃശൂർ ചേർപ്പിൽ ഇന്നലെവരെ വലിയ തിരക്കില്ലാത്ത ഈ യുവാവിന്റെ ജീവിതം ഇന്ന് നേരം വെളുത്തതോടെ തിക്കും തിരക്കും ഏറിയതായി. ഫോണിൽ തുരുതുരാ കോളുകൾ, ചായക്കടയിൽ കസ്റ്റമേഴ്സും കൂടി. വധുവിനെ ആവശ്യമുണ്ടെന്ന ബോര്‍ഡ് തട്ടുകടയില്‍ തൂ ക്കിയ ഉണ്ണികൃഷ്ണനെക്കുറിച്ചായിരുന്നു വാര്‍ത്ത. വാര്‍ത്ത വന്ന ദിവസംതൊട്ട് ഇന്നുവരെ, ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടേയിരിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളാണ് ഫോണിന്റെ അങ്ങെതലയ്ക്കൽ. ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും കല്യാണ ആലോചനകളാണു ഫോണിലൂടെ എത്തുന്നത്. ജീവിതപങ്കാളിയെ തേടുന്നു, ജാതിമതഭേദമന്യേ,’കൂടെ ഫോൺ നമ്പറും വെച്ചു. ബോർഡ് വെച്ച ശേഷം ആദ്യം കടയിലെത്തിയ ആളുടെ ചോദ്യം..‘എന്തിനാ ഉണ്ണീ നീ മറ്റുള്ളോരെ ഇങ്ങനെ നാണം കെ ടുത്തുന്നെ? ഇതൊക്കെ മോ ശമാണ്’ ഇതായിരുന്നു ബോർഡ് വെച്ച ദിവസത്തെ ചോദ്യം. ഇന്ന് അതേ പുള്ളിവന്ന് പറഞ്ഞു, ഞാൻ പ്രതീക്ഷിച്ചില്ലട്ടോ ഉണ്ണീ ഇങ്ങനെയൊന്നും, ഇനി നിന്റെ ലൈഫ് മാറൂട്ടോ…’
ബോർഡ് വയ്ക്കുന്നെന്ന് കേട്ടപ്പോൾ വീട്ടുകാർക്ക് കടുത്ത എ തിർപ്പായിരുന്നു, അമ്മ പറഞ്ഞു, നിനക്ക് ഭ്രാ ന്താണെന്ന്, ഞാനാദ്യം എന്തു ചെയ്താലും ആളുകൾ ചോദിക്കുന്നത് ഇതാണ് നിനക്ക് ഭ്രാ ന്താണെന്ന്, അതേ അമ്മ ഇന്ന് വാർത്ത കണ്ടു കണ്ണുനനയുന്നതും കണ്ടു. ആദ്യം വി മർശിച്ചവരെല്ലാം പിന്നെ തിരിച്ചറിയും നമ്മൾ ചെയ്തതിൽ കാര്യമുണ്ടെന്ന്. മനസ്സിലെ ആഗ്രഹം ഒരു ബോർഡിൽ എഴുതിവച്ചതിൽ എന്താണ് തെറ്റെന്നാണ് ഉണ്ണികൃഷ്ണന്റെ ചോദ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സിജോ എടപ്പള്ളിയോടാണ് നന്ദി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ചായക്കടയിലും കസ്റ്റമേഴ്സ് കൂടി എന്നുപറയുന്നു ഉണ്ണികൃഷ്ണൻ.
മുപ്പത്തിമൂന്നുകാരനായ ഉണ്ണികൃഷ്ണന്‍ ഞെട്ടിത്തരിച്ചു ഇരിക്കുകയാണ്. പെണ്ണുകാണല്‍ ചടങ്ങിനു വരാന്‍ നിരവധി പേര്‍ വിളിച്ചു. ഇവിടെയെല്ലാം പോകണമെങ്കില്‍ ഒരു മാസം തട്ടുക്കട അടച്ചിടേണ്ടി വരും. കുറച്ചുക്കാലം മുമ്പ് ശാരീരകമായ അ സുഖം ബാധിച്ചിരുന്നു. അന്ന്, വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചതാണ്. പക്ഷേ, അ സുഖമെല്ലാം ഭേദമായി തട്ടുക്കടയും ലോട്ടറിക്കടയും തുടങ്ങി. ബന്ധുക്കളും നാട്ടുകാരും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. പല രീതിയിൽ കല്യാണ ആലോചന നടത്തിയിട്ടും ഒന്നും ഒത്തുവന്നുമില്ല.
അങ്ങനെയാണ്, കടയില്‍തന്നെ ബോര്‍ഡ് തൂ ക്കാന്‍ തീരുമാനിച്ചത്. ഇങ്ങോട്ട് വിളിച്ച എല്ലാ നമ്പറിലേക്കും തിരിച്ചും വിളിക്കും, ആലോചനകളിൽ ശരിയാകുമെന്ന് തോന്നുന്നത് പോയിക്കാണും, ഇതു കണ്ട് തനിയ്ക്കു യോജിച്ച ഒരു സാധാരണ പെൺകുട്ടി തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഉണ്ണികൃഷ്ണൻ.