ഇറ്റലിയിൽ കൊവിഡ് ബാധിച്ച 102കാരിയായ ഇറ്റാലിക ഗ്രൊണ്ടോന ഇപ്പോൾ സുഖം പ്രാപ്പിച്ചിരിക്കുകയാണ്. കൊവിഡ് 19 ബാധിച്ച് സുഖം പ്രാപിക്കുന്ന ഇറ്റലിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇറ്റാലിക എന്ന മുത്തശ്ശി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇറ്റാലിക 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു എന്ന സന്തോഷ വാർത്ത ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.
ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ ശരാശരി വയസ്സ് 78 ആയിരിക്കെ 102ാം വയസ്സിൽ അതിജീവിച്ച ഇറ്റാലിക ഇപ്പോൾ ചിരജ്ഞീവി എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്. നേരത്തെ ഇറാനിൽ 103 വയസ്സുകാരി കൊവിഡ് 19 ബാധയെ അതിജീവിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
A 102-year-old woman has recovered from coronavirus in the northern Italian city of Genoa after spending more than 20 days in the hospital, doctors who treated her and her nephew told CNN https://t.co/SX5o10aVfb
— CNN (@CNN) March 28, 2020