ഇരുവരും ഒരുമിച്ച് സ്വര്‍ഗത്തിലേക്ക് യാത്രയാവുകയാണ്; ആരാധകഹൃദയം തകര്‍ത്ത് വൈറൽ ചിത്രം

ബോളിവുഡിന്റെ എക്കാലത്തേയും ഇതിഹാസ താരങ്ങളിലൊരാളാണ് ഋഷി കപൂര്‍. ഋഷിയുടെ വിയോഗം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ സിനിമാ ലോകത്തിന് നഷ്ടമായത് രണ്ട് ഇതിഹാസ താരങ്ങളെയാണ്. ഇന്നലെ ഇര്‍ഫാന്‍ ഖാനും ഇന്ന് ഋഷി കപൂറും നമുക്കിടയില്‍ നിന്നും അപ്രതക്ഷ്യരായിരിക്കുകയാണ്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ളൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. രണ്ട് ഇതിഹാസ താരങ്ങളും ഒരുമിച്ചുള്ള ചിത്രമാണ് വെെറലായി മാറിയിരിക്കുന്നത്.

ഇരുവരും ഒരുമിച്ച് അഭിനയിച്ച ഡി ഡേ എന്ന ചിത്രത്തില്‍ നിന്നുമുള്ള ചിത്രമാണ് വെെറലാകുന്നത്. താരങ്ങളും ഈ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാവുകയാണെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ആരാധകരും താരങ്ങളും പറയുന്നത്. 2013 ലാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ടുപേരും സിനിമയുടെ രണ്ട് മുഖങ്ങളുടെ പ്രതിനിധികളായിരുന്നു. ഇര്‍ഫാന്‍ ഗോഡ്ഫാദറില്ലാതെ സിനിമയിലെത്തി സ്വന്തം ഇടം നേടിയ നടനായിരുന്നു. ഋഷി കപൂറാകട്ടെ ബോളിവുഡിനെ അടക്കി വാഴുന്ന കപൂര്‍ കുടുംബത്തില്‍ നിന്നും വന്ന് ആ പാരമ്പര്യം കാത്ത താരവും.

11

രണ്ട് വര്‍ഷത്തിലേറെയായി അര്‍ബുദ ചികിത്സയിലായിരുന്നു ഋഷി കപൂ‍ര്‍. ഇന്ന് രാവിലെ ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് അറുപത്തിയേഴുകാരനായ അദ്ദേഹത്തെ മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഇര്‍ഫാന്‍ ഖാന്റെ മരണം. വൻകുടലിലെ അണുബാധയെ തുടർന്നാണ് നടന്‍ ഇര്‍ഫാന്‍ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഐസിയുവിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

22
Previous articleഏട്ടനൊപ്പം തമാശയ്ക്ക് ബാറ്റെടുത്ത് മുറ്റത്തിറങ്ങിയതാ; ഇപ്പോഴിതാ വയനാട് ക്രിക്കറ്റ് അക്കാദമിയിലും അണ്ടർ 19 സ്റ്റേറ്റ് ടീമിലും എത്തിനിൽക്കുന്നു..! ഷാഫി പറമ്പിൽ
Next articleകൊറോണ വൈറസിനെ കീഴടക്കി ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ; പ്രാർഥനയുമായി ഇന്ത്യയുടെ നാല് സംഗീത വിസ്മയങ്ങൾ.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here