ഇപ്പോഴും തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് താരം; വിവാഹത്തെ കുറിച്ച് ദേവികയും വിജയ് മാധവും.!

272626269 355707619396906 7569286615487943559 n

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദേവിക നമ്പ്യാര്‍. കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു നടിയുടെ വിവാഹം. ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവാണ് ദേവികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. പരസ്പരം അറിയാവുന്നവര്‍ ആയിരുന്നെങ്കിലും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു.

ഇപ്പോള്‍ ആദ്യമായി കണ്ടതിനെ കുറിച്ചും വിവാഹം വരെ എത്തിയതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ദേവികയും വിജയ് മാധവും. ജഗദീഷ് അവതാരകനായി എത്തുന്ന പടം തരും പണം എന്ന പരിപാടിയില്‍ അതിഥികളായി എത്തിയപ്പോഴാണ് ഇക്കാര്യം താര ദമ്പതികള്‍ വെളിപ്പെടുത്തിയത്.

2012ല്‍ ആണ് ഞങ്ങള്‍ ആദ്യമായ പരിചയപ്പെടുന്നത്. പിന്നീട് ഓരോ രണ്ട് വര്‍ഷത്തെ ഗ്യാപ്പില്‍ കണാറുണ്ടായിരുന്നു. പക്ഷെ കല്യാണ കഴിക്കാം എന്ന ചിന്ത വരുന്നത് 2021 ല്‍ ആണ്. 9 വര്‍ഷം പരിചയമണ്ടെങ്കിലും അത്ര വലിയ സുഹൃത്തുക്കള്‍ ആയിരുന്നില്ല. എന്നും വിളിക്കുകയും കാണുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ ആയിരുന്നില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഫോണ്‍വിളിക്കും.

272998508 457015695909188 6882490692064003172 n

അങ്ങനെയുള്ള അടുപ്പം മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തങ്ങള്‍ അടുത്ത ബന്ധുക്കാളാണ്. -ദേവിക പറഞ്ഞു. പരിണയമെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു വിജയിനെ പരിചയപ്പെടുന്നത്. ഒരു ദിവസം സീരിയലിന്റെ നിര്‍മ്മാതാവ് സുധീപ് കാരാട്ട് തന്നെ വിളിച്ചു. പ്രണയദിന സ്പെഷ്യലായി ഒരു വീഡിയോ ആല്‍ബം ചെയ്യുന്ന കാര്യം പറയാനായിട്ടായിരുന്നു. തനിക്ക് മ്യൂസിക്കിനോട് താല്‍പര്യമുള്ള കാര്യം അദ്ദേഹത്തിന് നേരത്തെ അറിയാം.

പാട്ട് പാടാനായി അദ്ദേഹത്തിന്റെ വില്ലയില്‍ ചെന്നപ്പോഴാണ് ആദ്യമായി വിജയിയെ കാണുന്നത്. ആദ്യം പാട്ട് പറഞ്ഞു തന്നു. രണ്ട് ദിവസം കഴിഞ്ഞ് അത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ അന്നൊന്നും തന്നെ മൈന്റ് പോലും ചെയ്തിരുന്നില്ല. ഇത് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് തന്നെ വിജയ് വിളിക്കുന്നത്. 2012 ല്‍ ആയിരുന്നു ഈ ആല്‍ബം നടക്കുന്നത്. – ദേവിക പറഞ്ഞു.

തനിക്ക് വേറെ വിവാഹാലോചനകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ മാനസികമായി വിവാഹത്തിന് തയ്യാറല്ലായിരുന്നില്ല. എന്നാല്‍ ദേവികയെ കണ്ടപ്പോഴാണ് കല്യാണം കഴിക്കാമൊന്നാരു ഫീല്‍ തോന്നിയത്. തനിക്ക് ഒരു നല്ലൊരു ഭര്‍ത്താവ് ആകാന്‍ പറ്റുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. വിവാഹത്തിന് മുന്‍പ് ഇത് ദേവികയോട് പല തവണ ഓക്കെയാണോ എന്ന് ചോദിച്ചിരുന്നു.

272437771 1350882508666812 4937543250422218481 n

കാരണം ഫാന്റസി ആഗ്രഹിച്ചാണ് ഒരു പെണ്‍കുട്ടി വിവാഹ ജീവിതത്തിലേയ്ക്ക് വരുന്നതെങ്കില്‍ അതൊന്നും ചിലപ്പോള്‍ സാധിച്ച് കൊടുക്കാന്‍ പറ്റിയെന്നു വരില്ല.- വിജയ് പറഞ്ഞു. താന്‍ ഒരു സ്വപ്ന ജീവിയാണെന്ന് ദേവിക പറയുമ്പോള്‍ താന്‍ റിയാലിറ്റിയില്‍ മാത്രം ജീവിക്കുന്ന ആളാണെന്നാണ് വിജയിയുടെ പ്രതികരണം. പിന്നെ എങ്ങനെയാണ് നിങ്ങള്‍ വിവാഹം എന്ന തീരുമാനത്തില്‍ എത്തിയ എന്ന് ജഗദീഷ് വിജയിയോട് ചോദിക്കുന്നുണ്ട്.

ഇപ്പോഴും തങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. ഇത് പോയി കഴിഞ്ഞാല്‍ പിന്നെയൊരു കല്യാണം ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ഇതുപോലെ നമ്മളെ സ്വീകരിക്കുന്ന ഒരാളെ ഇനി തപ്പിപ്പിടിച്ച് എടുക്കാനും ബുദ്ധിമുട്ടാണ്. ആ ചിന്തയാണ് വിവാഹത്തിന് കാരണമായതെന്ന് വിജയ് പറയുന്നു.

Previous articleഅപൂർവ ‘ഡയമണ്ട് പെരുമ്പാമ്പ്’ ചവറ്റുകൊട്ടയിൽ; വഴിപോക്കൻ ബാഗിലാക്കി നടന്നു; പിന്നീട് നടന്നത്..[വീഡിയോ]
Next articleസ്നേഹത്തിന് മുന്നിൽ ഉയരവും തടസ്സമായില്ല; ഹൃദയംതൊട്ട് ഈ പ്രണയകഥ

LEAVE A REPLY

Please enter your comment!
Please enter your name here