ഇപ്പോഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമുക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ? മറുപടി കാത്ത് അശ്വതി

മലയാളികളുടെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി മനസിലിടം നേടിയ അശ്വതി ഇപ്പോള്‍ അഭിനയത്തിലേക്കും കടന്നിരിക്കുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അശ്വതിയുടെ അഭിനയ അരങ്ങേറ്റം. പരമ്പരയും അശ്വതിയുടെ പ്രകടനവും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

വിവാഹ വാര്‍ഷികത്തില്‍ അശ്വതി പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. അശ്വതിയുടേയും ശ്രീകാന്തിന്റേയും വിവാഹത്തിന് എട്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ സന്തോഷമാണ് അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

3gh

ശ്രീകാന്തിനൊപ്പമുളള ചിത്രങ്ങളാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പം രസകരമായൊരു കുറിപ്പും അശ്വതി പങ്കുവച്ചിട്ടുണ്ട്. താനും ഭര്‍ത്താവും തമ്മിലുള്ളൊരു സംഭാഷണമാണ് പോസ്റ്റില്‍ അശ്വതി പങ്കുവെക്കുന്നത്. ഇന്ന് രാവിലെ ഏഴേ കാലിന് നടന്ന സംഭവമെന്നാണ് അശ്വതി ഇതേക്കുറിച്ച് പറയുന്നത്.

‘ഞാൻ : അതേ…നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ ??
കെട്ടിയോൻ : ഞാൻ ഈ ചായ കുടിച്ച് കഴിഞ്ഞിട്ട് ആലോചിച്ച് പറഞ്ഞാ മതിയോ?’
അശ്വതി കുറിക്കുന്നു. എന്നാല്‍ ഒമ്പതേകാലായിട്ടും മറുപടി ലഭിച്ചില്ലെന്നും അശ്വതി പറയുന്നു.

ചായ ഇതുവരെ തീരാത്തത് കൊണ്ട് ഇടിയപ്പത്തിന് മുട്ടക്കറി വയ്ക്കാൻ പോവ്വാണ് ഞാൻ. ചായ ഈ ആഴ്ച്ച തീർന്നാൽ മറുപടി പോസ്റ്റുന്നതായിരിക്കും അശ്വതി പറയുന്നു. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായെത്തിയത്. താരങ്ങളും ആശംസ അറിയിച്ചിട്ടുണ്ട്.

118067173 671787677022072 3674268623464287026 n
View this post on Instagram

7.15 am Today ഞാൻ : അതേ…നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ ?? 🤔🥰 കെട്ടിയോൻ : ഞാൻ ഈ ചായ കുടിച്ച് കഴിഞ്ഞിട്ട് ആലോചിച്ച് പറഞ്ഞാ മതിയോ? 🙄🙄 7.15 8.15 9.15 ചായ ഇതുവരെ തീരാത്തത് കൊണ്ട് ഇടിയപ്പത്തിന് മുട്ടക്കറി വയ്ക്കാൻ പോവ്വാണ് ഞാൻ. ചായ ഈ ആഴ്ച്ച തീർന്നാൽ മറുപടി പോസ്റ്റുന്നതായിരിക്കും.😁 Happy anniversary to us @sreekanthsreeinsta Love you forever 🥰😘😘😘 #8yearsofmarriage #18yearsoftogetherness❤️ #myforever #mycomfortzone #loveyoutothemoonandback

A post shared by Aswathy Sreekanth (@aswathysreekanth) on

Previous articleഒരേസമയം ആസിഫ് വരച്ചത് അഞ്ച് ജയസൂര്യ ചിത്രങ്ങൾ; വീഡിയോ
Next articleകു‍ഞ്ഞോമനയുടെ വരവ് കാത്ത് പേർളി; ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പുറത്തുവിട്ട് പേർളി

LEAVE A REPLY

Please enter your comment!
Please enter your name here