മനസ്സിനക്കരെ എന്ന സീരിയലിലൂടെയാണ് ആരതി സോജന്‍ എന്ന നടി പ്രേക്ഷകര്‍ക്ക് പരിചിതയായത്. പിന്നീട് പല സീരിയലുകളിലും താരം എത്തി. സീരിയല്‍ ടു ഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹം കഴിഞ്ഞതാണെന്നും, പക്ഷെ ഒരു വര്‍ഷം കൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞതാണ് എന്നും നടി വെളിപ്പെടുത്തിയിരുന്നു. താന്‍ ഇപ്പോഴും സിംഗിളായി തന്നെ തുടരുകയാണ് എന്ന് ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി നടി പ്രതികരിച്ചതാണ് ഇപ്പോള്‍ വാര്‍ത്ത. ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക് മി എനിത്തിങ് എന്ന സെഗ്മെന്റില്‍ ആണ് ആരതി ആരാധകരുമായി സംവദിച്ചത്.
എന്തൊക്കെയുണ്ട്, സുന്ദരിയായിരിയ്ക്കുന്നു, സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള ചോദ്യമാണ് അധികവും വന്നത്. ചിത്രങ്ങളിലൂടെയാണ് എല്ലാത്തിനും ആരതി മറുപടി നല്‍കിയത്. സ്വപ്‌നങ്ങളും സന്തോഷവുമാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് ചോദ്യങ്ങളോട് പ്രതികരിക്കവെ ആരതി മറുപടി നല്‍കി. പേഴ്‌സണല്‍ ചോദ്യങ്ങള്‍ അധികം ഉണ്ടായില്ല എന്നത് തന്നെയാണ് സത്യം. പക്ഷെ ഒരേ ഒരാളാണ് ഇപ്പോഴും സിംഗിളാണോ എന്ന് ചോദിച്ചുകൊണ്ട് എത്തിയത്. തന്റെ നിഴലിന്റെ ഫോട്ടോ ആണ് ആരതി അതിന് മറുപടിയായി കൊടുത്തത്.
ആരതിയ്ക്ക് ഇപ്പോഴും കൂട്ട് നിഴല്‍ മാത്രമാണ് എന്ന് ചിത്രത്തിലൂടെ നടി വ്യക്തമാക്കുകയായിരുന്നു. 2017 ല്‍ ആണ് എന്റെ വിവാഹം കഴിഞ്ഞത്. 2018 ല്‍ വിവാഹ മോചിതയാകുകയും ചെയ്തു. പബ്ലിക് ഫിഗര്‍ ആയത് കൊണ്ട് തന്നെ ഇക്കാര്യം മറച്ചുവയ്ക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും തുറന്ന് പറയുന്നത് എന്നും നടി പറഞ്ഞിരുന്നു. 21 ആം വയസ്സിലായിരുന്നു വിവാഹം. 22 ല്‍ വേര്‍പിരിയുകയും ചെയ്തു. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് വിവാഹിതയായത് എന്നും അഭിമുഖത്തില്‍ ആരതി പറഞ്ഞിരുന്നു.ആസ്‌ക് മി എനിത്തിങില്‍ പിന്നീട് വന്ന ചോദ്യങ്ങള്‍ ഇഷ്ടങ്ങളെ കുറിച്ച് ചോദിച്ചുകൊണ്ടാണ്.
മലയാളത്തില്‍ ഏറ്റവും ഇഷ്ടം മോഹന്‍ലാലിനെ ആണ് എന്ന് ആരതി പറഞ്ഞു. ബോളിവുഡിലെ ഇഷ്ട താരങ്ങള്‍ ഷാരൂഖ് ഖാനും കാജോളും ആണത്രെ. സൂര്യയും ജ്യോതികയും ആണ് ഇഷ്ടപ്പെട്ട കപ്പിള്‍. കെയിലി ജെന്നര്‍ ആണ് റോള്‍ മോഡല്‍. മലനിരകളും ബീച്ചും തനിയ്ക്ക് ഇഷ്ടമാണെന്ന് ചോദ്യങ്ങളോട് പ്രതികരിക്കവെ ആരതി പറഞ്ഞു.