സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ് പ്രിഥ്വിരാജിന്റെ ഭാര്യ സുപ്രിയ. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിഷുദിനത്തിൽ ഭർത്താവ് പ്രിഥ്വിയെകുറിച്ചാണ് പോസ്റ്റ് ഇടുന്നത്. താരം ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനോടനുബന്ധിച്ച് ജോർദാനിൽ കുടുങ്ങികിടക്കുകയാണ്. ഇൻസ്റാഗ്രാമിലൂടെയാണ് സുപ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ വിഷുവിനെടുത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് പൃഥ്വി അടുത്തില്ലാത്ത സങ്കടം സുപ്രിയ പറയുന്നത്. വേഗം പ്രതിസന്ധികളെല്ലാം നീങ്ങുമെന്നും പൃഥ്വിയെ കാണാനാകുമെന്നും അവർ പ്രതീക്ഷ പങ്കുവയ്ക്കുന്നു. പലരെയും പോലെ ഞങ്ങളും ആയിരം കാതങ്ങൾക്കിപ്പുറമാണ്. സുപ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ; കഴിഞ്ഞ വിഷുവിനെടുത്ത ചിത്രമാണിത്. ഇന്ന് ഞങ്ങളെന്താണോ അതായി തീരാൻ സഹായിച്ചവർക്കൊപ്പമുണ്ട വിഷു സദ്യയായിരുന്നു അത്. ഈ കോവിഡ് കാലത്തെ ലോക്ഡൗൺ കാരണം മറ്റു പലകുടുംബങ്ങളെയും പോലെ ഞങ്ങളും ആയിരക്കണക്കിന് കാതങ്ങൾക്കപ്പുറവും ഇപ്പുറവുമാണ്. വളരെ വേഗം പ്രതിസന്ധികളെല്ലാം മാറി ഒന്നിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു’ ഹാപ്പി വിഷു.