ഒന്നാം വിവാഹവാർഷിക ദിനത്തിൽ സന്തോഷം പങ്കുവച്ച് സീരിയൽ താരം ആദിത്യൻ ജയൻ. താരം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ;
“ഇന്നു 25.1.2020”
ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ആദ്യമായി ഈശ്വരനോട് നന്ദി. ?oru varsham poyathu sathyathil arinjilla palarum kettapol shock ayi poi njangalum??. എല്ലാ കുടുംബത്തിലും ഉള്ളത് പോലെ ചെറിയ ചെറിയ പിണക്കവും വഴക്കും, അതിലുമേറെ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ആണ് ഓർമയിൽ. ഈ ഒരു വർഷം ഞങ്ങൾക്ക് ഈശ്വരൻ തന്നത്.?? ആ മനോഹരമായ നിമിഷങ്ങളിൽ ഈശ്വരൻ തന്ന ഒരു സമ്മാനമാണ് ഞങ്ങളുടെ കുഞ്ഞു അഥിതി ഞങ്ങളുടെ മകൻ അർജുൻ അതിനും ഈശ്വരനോട് ഒരായിരം നന്ദി??
പിന്നെ ഞങ്ങൾ സ്നേഹിച്ച ഒരുപാടു പേരിൽ നിന്നും മറക്കാൻ കഴിയാത്ത നല്ല അനുഭവങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടായി അതിനും പരാതി ഇല്ല. എല്ലാവരും നമ്മളെ സ്നേഹിക്കണമെന്നോ നല്ലത് പറയണമെന്നും നിർബന്ധം പിടിക്കാൻ പറ്റില്ല. അവരെ അവരുടെ വഴിക്കു വിടുക, ഒപ്പം നിന്നവർക്കും പ്രാര്ഥിച്ചവർക്കും സ്നേഹിച്ചവർക്കും എന്റെ നല്ലവരായ സുഹൃത്തുകൾക്കും എന്റെ ഈശ്വരനോടും എന്റെ വടക്കുംനാഥനോടും ഒരായിരം നന്ദി. കഴിഞ്ഞുപോയ ദിവസങ്ങളിൽ ഞങ്ങളുടെ ഭാഗത്തു നിന്നും arkengilum എന്തേലും തെറ്റ് വന്നെങ്കിൽ ക്ഷമിക്കണം എല്ലാവർക്കും നല്ലത് വരട്ടെ??? ഞങ്ങൾക്ക് നല്ല ചിത്രങ്ങൾ എടുത്തു തന്ന ഞങ്ങളുടെ പ്രിയ സുഹൃത്തുകൾക്ക് luminous ടീമിനും??????