നടൻ സുരേഷ് ഗോപി അവതാരകനായ നിങ്ങൾക്കുമാകാം കോടീശ്വരന്‍ ലെ കഴിഞ്ഞ ദിവസത്തെ മത്സരാര്‍ത്ഥിയോട് സുരേഷ് ഗോപി പങ്കുവെച്ച സംഭവം ആരാധകരുടെ കണ്ണ് നനയിച്ചു. മത്സരാർത്ഥിയെ കാണാൻ ഇന്ദ്രൻസിനെ പോലെയുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. കാര്‍ അപകടത്തില്‍ തനിക്ക് നഷ്ടപ്പെട്ട മകളുടെ അന്ത്യ നിമിഷത്തെക്കുറിച്ചുള്ള കണ്ണ് നിറയ്ക്കുന്ന അനുഭവമാണ് ഷോയ്ക്കിടെ സുരേഷ് ഗോപി പങ്കുവെച്ചത്. ’1992-ൽ താരം അഭിനയിച്ച ഉത്സവമേളം എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ചെയ്തത് നടന്‍ ഇന്ദ്രന്‍സായിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞു ഇന്ദ്രൻസ് സുരേഷ്‌ഗോപിക്ക് നൽകിയ ആ മഞ്ഞ ഷര്‍ട്ടും, അതു താരത്തിനു ഏറെ പ്രിയപെട്ടതാണ്‌യെന്നും താരം കൂട്ടിച്ചേർക്കുന്നു.
പിന്നീടു കുറച്ചു മാസങ്ങൾക്കു ശേഷം, 1992 ജൂണ്‍ 6 ൽ തന്റെ മകള്‍ കാര്‍ അപകടത്തില്‍ പ്പെടുമ്പോൾ താരം അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. ഹോസ്പിറ്റലില്‍ താരം മകളുടെ അടുത്തു നിൽക്കുപോയൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു ധരിച്ചിരുന്നത്. ഒടുവില്‍ കുട്ടി മരണപ്പെടുകയും, അടക്കം ചെയ്യുമ്ബോള്‍ ഇന്ദ്രന്‍സ് തുന്നിയ ആ മഞ്ഞ ഷര്‍ട്ട് കുട്ടിയെ പുതപ്പിച്ചാണ് കുഴിമാടത്തില്‍ കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ എന്‍റെ ഇഷ്ട നിറമുള്ള ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നതയെന്നും താരം കൂട്ടിച്ചേർത്തു.