1992ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ താരമാണ് ബിന്ദു പണിക്കർ. ഹാസ്യ താരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അമ്മ വേഷങ്ങളിലും ഈ താരം സജീവമാണ്. ഒരുപാട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ വിവാഹിതരായ താരദമ്പതികൾ ആണ് ബിന്ദുപണിക്കരും സായി കുമാറും, 2003 ൽ ആയിരുന്നു ബിന്ദുപണിക്കാരുടെ ആദ്യ ഭർത്താവ് മരണപ്പെടുന്നത്, ഈ സമയത്ത് കല്യാണി കൈക്കുഞ്ഞായിരുന്നു.
സിനിമയിൽ ഇല്ലെങ്കിലും ടിക് ടോകിൽ കൂടി സെലിബ്രിറ്റി ആയ താരമാണ് കല്യാണി, തന്റെ അമ്മയുടെ സിനിമയിലെ കോമഡി വേഷങ്ങൾ ആയിരുന്നു കല്യാണി ചെയ്തിരുന്നത്. കല്യാണിയുടെ വീഡിയോകൾ ടിക് ടോകിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം കല്യാണി ടിക് ടോകിൽ എത്താറുണ്ടായിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതും റീൽസ് വീഡിയോ ആണ്. അമ്മ ബിന്ദു പണിക്കർ വീണ്ടും എത്തി എന്നുള്ളതാണ് പ്രേത്യേകത. ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം എന്ന സിനിമയിലെ ഇന്ദുമതിയുടെ കോമഡി സീനുകളാണ് വിഡിയോയിൽ. കല്യാണിയും സായികുമാറും വിഡിയോയിൽ ഉണ്ട്. ഇന്ദുമതി പൊളിച്ചു, പ്രായം കുറഞ്ഞു എന്നൊക്കെയാണ് കമ്മെന്റുകൾ. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.