മലയാള ടെലിവിഷൻ പ്രേമികൾ ഏറെ ഉറ്റുനോക്കിയ ഒരു താര വിവാഹവും, വിവാഹമോചനവും ആയിരുന്നു മേഘന- ഡോനിന്റേത്. അച്ചാര കല്യാണം മുതൽ വിവാഹം വരെ നീണ്ടുനിന്ന ഒരു ഉത്സവമാമാങ്കം പോലെയാണ് ഇവരുടെ വിവാഹം നടന്നത്. ഇവരുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ഒപ്പം തന്നെ ആയിരുന്നു ഡോണിന്റെ സഹോദരി ഡിംപിളിന്റെയും ചടങ്ങ് നടക്കുന്നത്. ഒരു പക്ഷെ ഒരു മിനി സ്‌ക്രീൻ നായികയ്ക്ക് കിട്ടാവുന്നതിൽ വച്ചേറ്റവും അധികം ആരാധനയാണ് ഡോൺ- മേഘ്‌ന വിവാഹത്തിന് ലഭിച്ചത്. അത് കൊണ്ടുതന്ന വിവാഹ മോചന വാർത്ത ആരാധകർക്ക് അംഗീകരിക്കാൻ പ്രയാസമായിരുന്നു താനും.
രണ്ടുവർഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും അടുത്തിടെയാണ് വിവാഹമോചിതരാകുന്നത്. ഇരുവരും വേർപിരിഞ്ഞ വാർത്ത പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ആദ്യം ഇതിനോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് ഡോൺ വിവാഹത്തിനൊരുങ്ങുകയാണ് എന്നും അടുത്തുതന്നെ ഡോണിന്റെ വിവാഹം ഉണ്ടാകുമെന്നും അടുത്ത ബന്ധുക്കൾ സൂചന നൽകി.
വിവാഹ മോചന വാർത്ത ശരിവയ്ക്കുന്ന പ്രതികരണമാണ് ഡോൺ നടത്തിയത്. ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാർത്ത സത്യമാണ്. 2019 ലാണ് നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോള്‍ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഇനി മുതല്‍ രണ്ടു വഴിയില്‍ ആകും ഞങ്ങളുടെ സഞ്ചാരം എന്നും തീരുമാനിക്കുകയായിരുന്നു. 2018 മുതല്‍ തന്നെ പിരിഞ്ഞു താമസിക്കുകയാണ് അതിനു ശേഷമാണ് പിരിയുന്നതെന്നും ഡോൺ വ്യക്തമാക്കി.
വിവാഹമോചന വാർത്തയോട് ഇതേവരെ മേഘന പ്രതികരിച്ചിട്ടില്ല. പകരം മലയാളി പ്രേക്ഷകരുടെ മുൻപിലേക്ക് ഒരു യൂ ട്യൂബ് ചാനലുമായി മേഘന പ്രത്യക്ഷപെട്ടു. ചുരുങ്ങിയ സമയം കൊണ്ട് താരത്തിന്റെ ചാനലിന് മികച്ച പിന്തുണയാണ് ആരാധകർ നൽകിയതും.
എല്ലാ ഊഹാപോഹങ്ങൾക്കും, വിവാദങ്ങൾക്കും ഒടുവിലാണ് ഇപ്പോൾ ഡോൺ വിവാഹിതനായി എന്ന വാർത്ത പുറത്തുവരുന്നത്. തൃശൂരിൽ വച്ചുനടന്ന ലളിതമായ വിവാഹ ചടങ്ങിൽ വച്ചാണ് ഡോൺ വിവാഹിതനായത്. കോട്ടയം സ്വദേശി ഡിവൈൻ ക്ലാരയാണ് ഡോണിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ലോക് ഡൌൺ നിയമങ്ങൾ പാലിച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.