ഇനി മലയാളത്തിൽ നിന്ന് നല്ലൊരു അവസരം തേടിയെത്തിയാൽ എടുക്കില്ല; തുറന്ന് പറഞ്ഞ് രേണുക, കാരണമിതാണ്!

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി കടന്നുവന്ന നടിയാണ് രേണുക. ചിത്രത്തിലെ എൻ കരളിൽ താമസിച്ചാൽ എന്ന ഗാനം അക്കാലത്ത് വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ നായികയായെത്തിയ രേണുക വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തെന്നിന്ത്യൻ സിനിമാ മേഖലകയിൽ തിളങ്ങുന്ന വ്യക്തിത്വമായി മാറിയത്. നമ്മൾ എന്ന ചിത്രത്തിലെ അപർണ എന്ന കഥാപാത്രത്തെയായിരുന്നു രേണുക അവതരിപ്പിച്ചിരുന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് മാറി സ്ഥിരതാമസമാക്കുകയായിരുന്നു നടി.

dfjtgmc

മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ തിളങ്ങിയ രേണുക അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി നായകനായ പതാകയിലാണ്. ഏറെ കാലത്തിന് ശേഷം രേണുക നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അഭിമുഖത്തിൽ അവതാരകൻ ചോദിച്ച ഒരു ചോദ്യത്തിന് രേണുക നൽകിയ മറുപടിയും ശ്രദ്ധേയമാണ്.

tdejg

നല്ലൊരു അവസരം കിട്ടിയാൽ വീണ്ടും മലയാളത്തിലേക്കൊരു തിരിച്ചുവരവുണ്ടാകുമോ എന്നായിരുന്നു അവതാരകൻ്റെ ചോദ്യം. ഈ ചോദ്യത്തിൻ്റെ ഉത്തരം പറയാൻ രേണുകയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരിക്കലുമില്ല എന്നായിരുന്നു രേണുക ഇതിനു നൽകിയ മറുപടി.

djftgmb

നായികമാരെ കിട്ടാത്ത അവസ്ഥയൊന്നും ഇപ്പോൾ മലയാള സിനിമയ്ക്കില്ലല്ലോ എന്ന മറുചോദ്യവും രേണുക ചോദിച്ചു. വളരെ ആകസ്മികമായി സിനിമയിലെത്തിയ ആളാണ് താൻ. ഒരുപാട് പേർ സിനിമയ്ക്ക് പുറത്ത് ഒരവസരത്തിനായി കാത്തിരിക്കുന്നുണ്ടല്ലോ. താത്പര്യമില്ലാതെ വന്ന് അഭിനയിക്കുന്നതിലും നല്ലതല്ലേ അവരിലൊരാൾക്ക് അവസരം കിട്ടുന്നത് എന്നായിരുന്നു രേണുകയുടെ മറുപടി.

Previous articleഎട്ടിൽ പഠിച്ചപ്പോൾ കാമുകിയെ കാണുവാൻ ഒറ്റ വിടലാ ബാംഗ്ലൂർക്ക് ! ബോബി ചെമ്മണ്ണൂരിന്റെ വെളിപ്പെടുത്തലുകൾ ട്രോളന്മാർ ആഘോഷമാക്കി..
Next articleഞാൻ മരിച്ചാൽ എന്നെ കാണാൻ അവർ ഉണ്ടാവും; എനിക്ക് അത് മതി.!

LEAVE A REPLY

Please enter your comment!
Please enter your name here