സജി നായർ – ശാലു മേനോൻ താര ദമ്പതികൾ വർഷങ്ങളായി അഭിനയ മേഖലയിൽ സജീവം ആണ്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു അടുത്തിടെയാണ് അഭിനയത്തിൽ സജീവം ആകുന്നത്. പ്രമാദമായ സോളാർ കേസിൽപെട്ട് ജയിൽ വാസത്തിനു ശേഷം ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്. 2016 ൽ ആയിരുന്നു നടൻ സജിയുമായി ശാലുവിന്റെ വിവാഹം നടന്നത്. ശേഷം ശാലു അഭിനയത്തിൽ മടങ്ങി എത്തിയെങ്കിലും സജി അഭിനയത്തിൽ സജീവം ആയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവം ആയ സജി നായർ അടുത്തിടെയായി പങ്കിടുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ശാലുവും സജി നായരും അടുക്കുന്നത്. . അതിന് ശേഷം ആണ് ഇരുവരും നല്ല സുഹൃത്തുക്കളായതും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നതും. വീട്ടു വിശേഷങ്ങളാണ് തങ്ങൾ കൂടുതലും പങ്ക് വച്ചിരുന്നതെന്ന് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ശാലു പറഞ്ഞിരുന്നു.
ഇരുവരും പ്രണയത്തിൽ ആണെന്ന് ആദ്യം തന്നെ സീരിയൽ മേഖലയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഗോസിപ്പുകൾ ആയിരിക്കും എന്നായിരുന്നു പൊതുവെയുള്ള സംസാരം.ശേഷമാണ് 2016 സെപ്റ്റംബറിൽ സജി നായരുടെയും ശാലു മേനോന്റെയും വിവാഹം നടന്നത്. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വളരെ ലളിതമായ വിവാഹ ചടങ്ങുകളിലൂടെ സജി ശാലുവിനെ സ്വന്തമാക്കി. ഇരുവരും തമ്മിൽ നല്ല രീതിയിൽ കുടുംബജീവിതം മുൻപോട്ട് പോകുന്നതിന്റെ ഇടയിൽ ആണ് പുതിയ സംസാരം ഉടലെടുത്തത്.
അടുത്തിടെയായി സജി നായർ പങ്ക് വയ്ക്കുന്ന പോസ്റ്റുകൾ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് നിരാശയും, അൽപ്പം നൊമ്പരം ഉണർത്തുനന്നതുമായ പോസ്റ്റുകൾ ആണ് സജി പങ്ക് വയ്ക്കുന്നത്. നിരവധി ആരാധകർ സജിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ഉണ്ട്. ഇരുവരും ഒരുമിച്ചല്ല ഇപ്പോൾ താമസം എന്നും, എന്തൊക്കെയോ അസ്വാരസ്യങ്ങൾ ഇരുവർക്കും ഇടയിൽ ഉള്ളതായുള്ള ചില സൂചനകൾ അല്ലെ സജിയുടെ പോസ്റ്റുകളിൽ നിന്നും ഉയരുന്നത് എന്ന സംസാരവും സോഷ്യൽ മീഡിയയിൽ പരക്കെ നടക്കുന്നുണ്ട്. എന്നാൽ ഇതിനോട് ശാലു ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മരണമേ നീയെന്നെ വന്നോന്നു പുല്കിടുമോ, അസഹ്യമാം വേദനയോടെയെൻ മനസ്സിനെ തഴുകുന്നത് ആരെന്നു അറിയുന്നില്ല ഞാൻ, ഇനിയും മുൻപോട്ട് നീങ്ങുവാൻ വയ്യെനിക്ക്. തളരുന്നു എൻ തനുവും മനവും. തളർന്നുവീണു നിൻ മടിയിൽ ഉറങ്ങണം. ഇനിയെന്നെ ആരും ഉണർത്താതിരിക്കട്ടെ. എന്ന ഒരു കോട്ട് ആണ് സജി പങ്ക് വച്ചത്. എന്തുപ്പറ്റി എന്ന് പലരും ചോദിക്കുമ്പോൾ നിരവധി അഭിപ്രായങ്ങൾ ആണ് സജി ആരാധകരോടായി പറയുന്നത്. ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അത് മോശമല്ലേ എന്നും ഒരു ആരാധകനോടായി നടൻ ചോദിക്കുന്നുണ്ട്.