കാൻസറിനെതിരെ പോരാടുന്ന വ്യക്തിയാണ് നന്ദു മഹാദേവ. തന്റെ വാക്കുകളിലൂടെയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കുറിപ്പുകളിലൂടെയും നന്ദു ഒത്തിരി ആളുകൾക്ക് ആശ്വാസമാകാറുണ്ട്. പ്രിയസുഹൃത്തും കാൻസർ പോരാളിയുമായ അർഷാദിന്റെ മരണവിവരം പങ്കുവെച്ചിരിക്കുകയാണ് നന്ദു.
എപ്പോഴും ഊർജ്ജസ്വലനായി മാത്രം കണ്ടിട്ടുള്ള ചങ്കായിരുന്നു അർഷാദെന്ന് നന്ദു മഹാദേവ കുറിക്കുന്നു. കാൻസർ അതിജീവന സൗഹൃദ കൂട്ടായ്മയായ കേരള കാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സിലാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നന്ദു പങ്കുവച്ച മരണവാർത്തയ്ക്കു കീഴെ നിരവധി പേരാണ് അർഷദിന് ആദരാഞ്ജലികളുമായി എത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം,
പ്രിയ സഹോദരൻ അർഷാദിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..!എത്ര പെട്ടെന്നാണ് നമ്മുടെ പ്രിയപ്പെട്ടവരെ വിധി നമ്മളിൽ നിന്നും അടർത്തി മാറ്റുന്നത്..!!എപ്പോഴും ഊർജ്ജസ്വലനായി മാത്രം കണ്ടിട്ടുള്ള ചങ്ക് നമ്മുടെ ക്യാൻസർ അതിജീവനകുടുംബത്തിന്റെ നേടും തൂണുകളിൽ ഒരാൾ ആയിരുന്നു…എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിലുണ്ടായിരുന്നു..
ഇനിയില്ല ആ പ്രകാശം.. ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കേരള ക്യാൻസർ ഫൈറ്റേഴ്‌സ് കുടുംബം