ഇത് റെയില്‍വേയിലെ മിന്നല്‍ മുരളി; വൈറലായി വീഡിയോ

ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങി തിരക്കുള്ള മിക്ക നഗരങ്ങളിലെയും ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ലോക്കല്‍ ട്രെയിനുകളെയാണ്. രാവിലെ സ്‌കൂളിലേക്കും കോളജിലേക്കും ഓഫിസിലേക്ക് പോകുന്ന ഒരു കൂട്ടം തന്നെ ഈ നഗരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. അതിവേഗം ഓടി കൊണ്ടിരിക്കുന്ന ഈ നഗരത്തില്‍ ആളുകള്‍ക്ക് സമയമില്ല എന്നത് വലിയൊരു സത്യമാണ്. ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്തവര്‍ക്കറിയാം എത്ര വേഗത്തിലാണ് ആളുകള്‍ പായുന്നതെന്ന്.

ടിക്കറ്റ് എടുക്കാന്‍ പോലും ക്യൂ നില്‍ക്കുന്നതില്‍ വിഷമിക്കുന്നവരാണ് ഇവരില്‍ പലരും. കണ്ണടച്ച് തുറക്കും മുന്‍പ് വെന്‍ഡിങ് മിഷനിലൂടെ ടിക്കറ്റ് അച്ചടിച്ച് നല്‍കുന്ന ഒരു ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തിരക്കുള്ള ആളുകള്‍ക്ക് ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ ടിക്കറ്റ് അടിച്ച് നല്‍കുന്ന ഇദ്ദേഹം ഒരു മിന്നല്‍ ഹീറോ തന്നെയാണ്. ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്ന് അറിയില്ല. ടിക്കറ്റ് വെന്‍ഡിങ് മെഷീനെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് ഇദ്ദേഹം.

വര്‍ഷങ്ങളായി ഈ ജോലി ചെയ്യുന്നത് കൊണ്ടാകാം അദ്ദേഹത്തിന്റെ കൈകള്‍ അത്രയും വേഗത്തില്‍ ചലിക്കുന്നത്. ഒരു യാത്രക്കാരനില്‍ നിന്ന് ടിക്കറ്റ് വിശദാംശങ്ങള്‍ ചോദിച്ച് അത് മെഷീനിലേക്ക് നല്‍കുമ്പോള്‍ തന്നെ അടുത്ത യാത്രക്കാരനോട് വിശദാംശങ്ങള്‍ ചോദിക്കുകയും ആദ്യത്തെ ടിക്കറ്റ് ലഭിക്കുന്നതിനൊപ്പം തന്നെ രണ്ടാമത്തെ യാത്രക്കാരന്റെ വിശദാംശങ്ങളും മെഷീനിലേക്ക് നല്‍കുന്നുണ്ട്. ടിക്കറ്റ് എടുക്കാന്‍ വരുന്ന യാത്രകാര്‍ക്കൊക്കെ അത്ഭുതമാണ് ഈ ജീവനക്കാരന്റെ പ്രകടനം കാണുമ്പോള്‍.

നീണ്ട ക്യൂവില്‍ നില്‍ക്കുക എന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അവര്‍ക്കറിയാം, പ്രത്യേകിച്ചും ഒരാള്‍ തിരക്കിലായിരിക്കുമ്പോള്‍. അതിനാല്‍, തന്റെ ജോലിയില്‍ വളരെ വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിച്ചതിന് ജീവനക്കാരനെ ആളുകള്‍ അഭിനന്ദിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അതിശയകരമായ കൃത്യതയാണ് അദ്ദേഹം കാലാകാലങ്ങളായി നേടി എടുത്തത്. സമയം ലാഭിച്ചു, ഒരു ഉപയോക്താവ് പറഞ്ഞു. ‘മനുഷ്യനും യന്ത്രവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍!’ മറ്റൊരു ഉപയോക്താവ് പറഞ്ഞു.

Previous articleവീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വിഡിയോ
Next articleഈ യുവാവിന്റെ പിറന്നാള്‍ ആഘോഷം കുറച്ച് സ്‌പെഷ്യലാണ്, സുന്ദരം ഈ സൗഹൃദം.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here