മകളെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഒരമ്മ . യഥാർത്ഥ ജീവിത കഥകൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയയിലെ പ്രമുഖ ഗ്രൂപ്പ് ആയ ഹ്യൂമൻസ് ഓഫ് ബോംബൈ യിലാണ് യുവതി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു നിമിഷം ഏവരുടെയും കണ്ണ് നിറയ്ക്കുന്ന ആ അമ്മയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഏതൊരമ്മ ആഗ്രഹിക്കുന്നത് പോലെ ഞാനും ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു, കുറച്ചു നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഞങളെ തേടി ആ സന്തോഷ വാർത്ത എത്തുന്നത്, ഞാനൊരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത. കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നു എന്നറിഞ്ഞതോടെ ഓരോ ദിവസവും വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ തള്ളി നീക്കിയത്. പൊന്നോമന വരുന്ന ദിവസത്തിനായി ഞങ്ങൾ കാത്തിരുന്നു. എന്നാൽ ആ കാത്തിരുപ്പ് നാലാം മാസത്തിൽ അവസാനിച്ചു, ആദ്യ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു.
സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു വി ഷമം എങ്കിലും വിധിയാണ് എന്ന് കരുതി സമദാനിച്ചു. എങ്കിലും അമ്മയാകണം എന്ന ആഗ്രഹത്തിന് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. മാസങ്ങൾ കാത്തിരുന്നു ഒടുവിൽ ഞൻ വീണ്ടും ഗർഭിണിയായി. വീണ്ടും പ്രാർത്ഥനയും വഴിപാടുകളുമായി അടുത്ത കുഞ്ഞിന്റെ വരവിനായി ഞങ്ങൾ കാത്തിരുന്നു. അങ്ങനെ 7 ആം മാസം പൂർത്തിയാകുന്നതിന് മുൻപ് ഒരു വേദന അനുഭവപെട്ടു, പ്രസവവേദനയാകു മെന്നു ഒരിക്കലും കരുതിയില്ല.
ആശുപത്രിയിൽ എത്തി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഞാൻ മാസം തികയാതെ ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി. പൊന്നോമനയുടെ മുഖം ശരിക്കും കാണുന്നതിന് മുൻപേ അവളെ ഐ സി യു വിലക്ക് മാറ്റി. പ്രസവത്തിന്റെ അതികഠിനമായ വേദനപോലും ഞാൻ പലപ്പോഴും മറന്നു. കുഞ്ഞിന് എന്ത് സംഭവിച്ചു എന്നൊരു ചിന്തയായിരുന്നു എനിക്ക്. രാവിലെ കുഞ്ഞിനെ കാണിക്കാം എന്ന് ഡോക്ടർ ഉറപ്പ് നൽകി, അതിന്റെ ആശ്വാസത്തിൽ ഞാൻ സന്തോഷത്തോടെ കിടന്നുറങ്ങി. നാളെ എനിക്ക് എന്റെ മാലാഖ കുഞ്ഞിനെ കാണാലോ എന്ന സന്തോഷമായിരുന്നു എനിക്ക്.
അങ്ങനെ നേരം വെളുത്തതോടെ കുഞ്ഞിനെ കാണണം എന്ന് ഞാൻ വാശിപിടിച്ചു. അങ്ങനെ അവളെ കാണാൻ ഞങ്ങൾ ഐ സി യു വില എത്തിയപ്പോഴാണ് ഡോക്ടർ ആ ഞെ ട്ടിക്കുന്ന കാര്യം ഞങ്ങളോട് പറഞ്ഞത്. കുഞ്ഞിന് ഡൌൺ സിഡ്രോം ഉണ്ടോ എന്നൊരു സംശയം ഉള്ളതായി ഞങ്ങൾ ഭയക്കുന്നു എന്നായിരുന്നു ഡോക്ടർ പറഞ്ഞത്, ആകെ മരവിച്ചുപോയ നിമിഷമായിരുന്നു അത്. എന്ത് ചെയ്യണം എന്നറിയാത്ത ഒരു പ്രത്യേക വേദന എന്റെ ചങ്കിലും തൊണ്ടയിലും പെടുന്നനെ എത്തി.
എന്നാൽ പൂർണ പിന്തുണ നൽകി ഭർത്താവ് ഒപ്പം നിന്നു. കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അവളെ ഞങ്ങൾക്ക് കയ്യിൽ കിട്ടി. ഡോക്ടർ കൃത്യമായ പരിചരണ രീതി എല്ലാം പറഞ്ഞു മനസിലാക്കി തന്നു. ദൈവം തന്ന പൊന്നിനെ ഒരിക്കലും സങ്കടപെടുത്തില്ല, അവളെ പൊന്നുപോലെ നോക്കും എന്ന് ഞാനും ഭർത്താവും ഉറച്ച തീരുമാനമെടുത്തു. വീട്ടിൽ എത്തിയത് മുതൽ ഞങ്ങൾ അവളെ പൊന്നുപോലെ പരിചരിച്ചു. ചില സമയം അവളെ ഓർത്ത് ഞങ്ങൾ പൊട്ടിക്കരഞ്ഞു, അപ്പോഴൊക്കെ ഒരു പ്രത്യേക ശബ്ദത്തിൽ അവൾ ഞങ്ങളെ നോക്കി ശബ്ദം ഉണ്ടാക്കും.
അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ സ ങ്കടങ്ങൾ എല്ലാം മറന്നു തുടങ്ങും. അവളുടെ ഒന്നുമറിയാതെയുള്ള നോട്ടം എന്നെ ശരിക്കും സങ്കടപ്പെടുത്തി, എങ്കിലും ആരെയും കാണിക്കാതെ കുഞ്ഞിനെ വീട്ടിൽ തന്നെ ഇട്ടു വളർത്തണം എന്ന് ഞങ്ങൾ കരുതിയിട്ടില്ല അതുകൊണ്ട് തന്നെ ഞങൾ പോകുന്ന സ്ഥലങ്ങളിലൊക്കെ അവളെയും കൂടെ കൂട്ടി. ചില കാഴ്ചകൾ കാണുമ്പോൾ അവളുടെ ഒരു പ്രത്യേക ചിരിയും സന്തോഷവുമുണ്ട് അത് കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷവും കുളിർമയും ഒക്കെ തോന്നും, എന്നാൽ അവിടെയും ഞങ്ങളുടെ ഹൃദയം തുളച്ച പല സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്.
അവളുടെ അതെ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ അവൾ ഓടി അവരുടെ അടുക്കൽ എത്തി കയ്യിൽ പിടിക്കും, എന്നാൽ ആ കുട്ടികളുടെ അമ്മമാർ എന്റെ പൊന്നോമനയെ തള്ളി മാറ്റുന്നത് കണ്ടിട്ടുണ്ട്, പല അമ്മമാരും തള്ളി മാറ്റുമ്പോൾ അവൾ നിലത്തു വീണു പോകാറുണ്ട്, എങ്കിലും അവൾ എഴുനേറ്റ് വീണ്ടും ആ കുട്ടികളുടെ കയ്യിൽ പിടിക്കും ഇത് മനുഷ്യകുഞ്ഞ് തന്നെയാണോ എന്നും ഈ രോഗം പകരുവോ എന്നുവരെ പലരും ചോദിച്ചിട്ടുണ്ട്. അവരുടെ കുഞ്ഞുങ്ങളുടെ കൂടെ നടക്കാനോ തൊടാനോ ഒന്നും മോളെ അവർ അനുവദിച്ചില്ല.

അവളുടേതല്ലാത്ത കുറ്റത്തിന് അവൾ ഇങ്ങനെ അവഗണന നേരിടുന്നത് കാണുമ്പോൾ ഏതൊരമ്മയെപോലെ തന്നെ എന്റെ ഹൃദയവും തകർന്നു പോവാറുണ്ട്. എന്നാൽ അവഗണിക്കുന്നവരുടെ മുന്നിൽ തന്നെ ഇനി മകൾ വളരണം എന്നാണ് എന്റെ തീരുമാനം, എന്റെ സുന്ദരിക്കുട്ടിയെ കണ്ടിട്ട് ഒരു മനുഷ്യകുഞ്ഞായി നിങ്ങൾക്ക് തോന്നുന്നില്ലേ? ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതെൻറെ മാലാഖ കുട്ടിയാണ് – യുവതി കുറിച്ചു