സമൂഹമാധ്യമങ്ങള്‍ രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകളും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. അത്തരമൊരു ദൃശ്യമാണ് ശ്രദ്ധ ആകര്‍ഷിക്കുന്നതും.
ബഹുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് ഇറങ്ങുന്ന രണ്ട് കുരങ്ങന്‍മാരുടേതാണ് ഈ വിഡിയോ. കാഴ്ചയില്‍ നിസ്സാരമായി തോന്നുന്ന തരത്തിലാണ് കുരങ്ങന്‍മാരുടെ ഇറക്കം. കെട്ടിടത്തിന്റെ ചുവരില്‍ പിടിച്ച് ഊര്‍ന്നിറങ്ങുകയാണ് ഇവര്‍.
അതും താഴേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ. എന്തായാലും രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നിരവധിപ്പേരാണ് വിഡിയോ പങ്കുവയ്ക്കുന്നതും.
There are simple things in life you see and they light up your day….. pic.twitter.com/ceciyhKTox
— Harsh Goenka (@hvgoenka) June 19, 2021