മലയാളി മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ തട്ടീം മുട്ടീം, പരമ്പരയുടെതായി വരാറുളള എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. സാധാരണ ഒരു വീട്ടിനുളളില്‍ നടക്കുന്ന സംഭവങ്ങളാണ് രസകരമായി തട്ടീം മുട്ടീം പരമ്പരയില്‍ കാണിക്കാറുളളത്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മായാവതി അമ്മയും അര്‍ജുനനും മോഹനവല്ലിയും കമലാസനനും കണ്ണനും മീനാക്ഷിയുമെല്ലാം കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രങ്ങളാണ്. കെപിഎസി ലളിത, ജയകുമാര്‍, മഞ്ജു പിളള, നസീര്‍ സംക്രാന്തി, ഭാഗ്യ ലക്ഷ്മി, സിദ്ധാര്‍ത്ഥ് തുടങ്ങിയവരാണ് ഈ കഥാപാത്രങ്ങളായി എത്തിയത്. മോഹനവല്ലിയോട് തട്ടീം മുട്ടീം നില്‍ക്കാന്‍ ഇനി മായാവതി അമ്മയില്ല.
കെപിഎസി ലളിതയുടെ മായാവതിയമ്മ പരമ്പരയുടെ നെടുംതൂണായി മുന്നില്‍നിന്നു. മരുമകളുമായി ഒരു നിമിഷംകൊണ്ട് പിണങ്ങുകയും അടുത്തനിമിഷംതന്നെ ഇണങ്ങുകയും ചെയ്യുന്ന കഥാപാത്രം. ക്യാമറയില്ല മുന്നിലെന്ന് അടക്കമുള്ള പ്രകടനങ്ങളിലൂടെ ലളിത നിരന്തരം ഉറപ്പിച്ചുകൊണ്ടിരുന്നു. ലളിതമ്മയുടെ വേർപാടിന് ശേഷമുള്ള എപ്പിസോഡ് ആണ് ശ്രെദ്ധ നേടുന്നത്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് തട്ടി മുട്ടി എപ്പിസോഡ് ആണ്.
എല്ലാവരുടെയും ഹൃദയത്തിൽ ഒരു നോവായി മാറുന്നത് എന്താണെന്ന് ചോദിച്ചാൽ മ രിച്ചു എന്ന് കാണിച്ചുകൊണ്ട് തന്നെയുള്ള ഒരു എപ്പിസോഡ് ആണ്. സാധാരണ ചെയ്തത് പോലെ അവിടെ മറ്റൊരാളെ റീപ്ലൈസ് ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും അത് മികച്ചത് ആയിരുന്നില്ല. അതുകൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് അതി മനോഹരം ആയിട്ടുണ്ട്. ഈ രംഗത്തിൽ ആരും അഭിനയിച്ചിട്ടില്ല. എല്ലാവരും ജീവിക്കുകയായിരുന്നു. എല്ലാവരും ഈ രംഗത്തിൽ ജീവിക്കുകയായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ രംഗം കാണുന്നവർക്കൊക്ക തന്നെ കണ്ണ് നിറയാതെ ഇത് കണ്ടിരിക്കാൻ സാധിക്കില്ല.