ഉപ്പും മുളകിലെയും ഓരോ താരങ്ങളോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ആരാധനയാണ് പ്രത്യേകിച്ചും ബാലുവിനോടും നീലുവിനോടും അവരുടെ മക്കളോടും. വര്ഷങ്ങളായി സ്‌ക്രീനിൽ നിറയുന്ന താരങ്ങളുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പൊ നീലുവിന്റെ വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സഹനടിയായുളള വേഷങ്ങളിലൂടെയാണ് നിഷാ സാരംഗ് മലയാളത്തില്‍ തിളങ്ങിയത്. എന്നാൽ ജീവിതത്തിൽ വഴിത്തിരിവായത് ഉപ്പും മുളകും തന്നെയാണ്. അടുത്തിടെ ബിജു സോപാനത്തിനൊപ്പം ഒരു സിനിമയില്‍ പ്രധാന വേഷത്തില്‍ താരം എത്തുകയും ചെയ്തു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീലു ലോക് ഡൗണ്‍ നാളുകളിലെ വീട്ടു വിശേഷം പങ്കുവെച്ചത് ലോക് ഡൗണ്‍ കാലത്ത് മക്കളും മരുമകനും പേരക്കുട്ടികളും അടുത്തുളളതിന്റെ സന്തോഷം നടി പങ്കുവെച്ചു. മൂത്തമകള്‍ രേവതിയും മരുമകന്‍ റോണിയും പേരക്കുട്ടി റയാനും തരത്തോടൊപ്പം തന്നെയുണ്ട്. ഒപ്പം ബാംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായ ഇളയ മകള്‍ രേവിതയും അമ്മയ്‌ക്കൊപ്പം വീട്ടിൽ എത്തിയിട്ടുണ്ട്.
മക്കള്‍ക്ക് ഇഷ്ടമുളളതൊക്കെ തയ്യാറാക്കി കൊടുക്കാൻ ആകുന്നുണ്ട് എന്ന് പറഞ്ഞ താരം ഇത് ആര്‍ഭാടത്തിന്റെ സമയമല്ല എന്ന് മകളെ ഓർമ്മപെടുത്തുമെന്നും പറയുന്നു. അത് മനസിലാക്കാന്‍ അവര്‍ക്കാവുന്നുണ്ട് എന്നും ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ വീട്ടിലിരുന്ന ഓര്‍മ്മയില്ലെന്നും താരം വ്യക്തമാക്കി. പത്രത്തിൽ കൊറോണയെക്കുറിച്ചു വായിക്കുമ്പോഴും ടിവിയിൽ വാർത്ത കാണുമ്പോൾ ആകുലത ഉണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് പടിക്കലെത്തി ഗേറ്റിന് താഴിടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും താരം അഭിമുഖത്തിനിടെ പറഞ്ഞു.