ലോക്ക് ഡൗൺ സമയത്ത് പാചകവും, ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണ് സരയു മോഹൻ. മഞ്ജു വാര്യരെപ്പോലെയാകാൻ കൊതിച്ച ബാല്യകാലവുമൊക്കെ സരയു സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ബാൽക്കണിയിൽ ഇത്തിരി പച്ചപ്പൊരുക്കുന്ന തിരക്കിലാണ് താരം.
കടവന്ത്രയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിറയെ ചെടികളും ഉയരം വയ്ക്കാത്ത മരങ്ങളുമൊക്കെ നിറച്ച് കാടിനെ വീട്ടിലേക്കെത്തിക്കുകയാണ് സരയു.
കടുത്ത ചൂടിൽ നിന്നും ഇത്തരം കൃഷികൾ നൽകുന്ന ആശ്വാസം ഒന്നുവരെ തന്നെയാണ്. ‘ഇത്തിരി പച്ച, ഒത്തിരി സന്തോഷം’ എന്ന കുറിപ്പിനൊപ്പം ചെടികൾ നടുന്ന വീഡിയോയാണ് സരയു പങ്കുവെച്ചിരിക്കുന്നത്.